Snake | 'ഏതിനമാണെന്ന് അറിയില്ല'; ഇന്‍ഡ്യയിലെത്തിയ മിചല്‍ ജോന്‍സന്‍ താമസിച്ച ഹോടെല്‍ മുറിയില്‍ പാമ്പു കയറി; ചിത്രം പങ്കുവച്ച് താരം
Sep 20, 2022, 18:08 IST
ലക്‌നൗ: (www.kvartha.com) മുന്‍ ഓസ്ട്രേലിയന്‍ ക്രികറ്റ് താരം മിചല്‍ ജോന്‍സന്റെ ഹോടെല്‍ മുറിയുടെ വാതിലിന് സമീപം പാമ്പിനെ കണ്ടത്തി. ലെജന്‍ഡ് ക്രികറ്റ് ലീഗിനായി ഇന്‍ഡ്യയിലെത്തിയപ്പോഴാണ് സംഭവം. ലക്‌നൗവിലെ ഹോടെല്‍ മുറിയില്‍ കയറിയ പാമ്പിനെ 40 കാരനായ ക്രികറ്റ് ടീം മുന്‍ പേസര്‍ മിചല്‍ ജോന്‍സന്‍ തന്നെയാണ് കണ്ടെത്തിയത്. റൂമിന്റെ വാതിലിലാണ് പാമ്പിനെ കണ്ടെത്തിയതെന്നും ജോന്‍സന്‍ പ്രതികരിച്ചു.
'ഇത് ഏതു തരത്തിലുള്ള പാമ്പാണെന്ന് ആര്‍ക്കെങ്കിലും അറിയാമോയെന്ന്' ജോന്‍സന്‍ ഇന്‍സ്റ്റഗ്രാമില്‍ ചോദിച്ചു. 'പാമ്പിന്റെ തലയുടെ വ്യക്തമായ ചിത്രം ലഭിച്ചു. ഇപ്പോഴും ഇത് ഏതു പാമ്പാണെന്ന് അറിയില്ല. ലക്‌നൗവിലെ താമസം രസകരമാണ്' ജോന്‍സന്‍ കുറിച്ചു.
ജാക്വസ് കാലിസ് നയിക്കുന്ന ഇന്‍ഡ്യ ക്യാപിറ്റല്‍സ് ടീമിന് വേണ്ടിയാണ് ജോന്‍സന്‍ കളിക്കുന്നത്. ഓസ്‌ട്രേലിയയ്ക്കായി 73 ടെസ്റ്റ്, 153 ഏകദിനം, 30 ട്വന്റി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ജോന്‍സന്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.