Arrested | 'കിടക്ക പങ്കിട്ടില്ലെങ്കില്‍ വീടുനോക്കില്ലെന്ന് ഭീഷണി'; 19കാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുന്‍ സൈനികന്‍ അറസ്റ്റില്‍

 


ലക്‌നൗ: (www.kvartha.com) പത്തൊന്‍പതുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍ സൈനികന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സുശാന്ത് ഗോള്‍ഫ് സിറ്റിയില്‍ താമസിക്കുന്ന സൈനികനാണ് അറസ്റ്റിലായത്. സൈന്യത്തില്‍നിന്ന് വിആര്‍എസ് എടുത്ത സൈനികനാണ് അറസ്റ്റിലായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. കഴിഞ്ഞ ആറു വര്‍ഷമായി ഇയാള്‍ മകളെ ഉപദ്രവിക്കുന്നുണ്ടെന്നാണ് പരാതിയില്‍ പറയുന്നതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്:

അയാള്‍ എന്നെ മര്‍ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ പലതവണ ശ്രമിക്കുകയും ചെയ്തു. ഇതുവരെയും ഒരുവിധം പിടിച്ചുനിന്നു. എന്റെ അമ്മയെയും സഹോദരങ്ങളെയും അയാള്‍ സ്ഥിരമായി ഉപദ്രവിച്ചിരുന്നു. അയാള്‍ക്കൊപ്പം കിടക്ക പങ്കിട്ടില്ലെങ്കില്‍ ഞങ്ങളുടെ കാര്യങ്ങള്‍ നോക്കില്ലെന്നു പോലും ഭീഷണിപ്പെടുത്തി.

Arrested | 'കിടക്ക പങ്കിട്ടില്ലെങ്കില്‍ വീടുനോക്കില്ലെന്ന് ഭീഷണി'; 19കാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുന്‍ സൈനികന്‍ അറസ്റ്റില്‍

ഏതാനും മാസങ്ങള്‍ക്കു മുന്‍പ് എന്നെ ഒരു ഒറ്റപ്പെട്ട സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു. അന്ന് ഒരുവിധത്തിലാണ് അവിടെനിന്ന് ഓടി രക്ഷപ്പെട്ടത്. കഴിഞ്ഞ മൂന്നു മാസമായി അയാള്‍ ഞങ്ങള്‍ക്ക് പണം പോലും നല്‍കുന്നില്ല. ഞങ്ങളുടെ ഒരു കാര്യവും നോക്കുന്നുമില്ല- എന്നും പെണ്‍കുട്ടി പറഞ്ഞു.

സംഭവത്തില്‍ സുശാന്ത് ഗോള്‍ഫ് സിറ്റി പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതായി എസ് എച് ഒ ശൈലേന്ദ്ര ഗിരി വ്യക്തമാക്കി. സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുന്‍ സൈനികനെ അറസ്റ്റ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്.

Keywords:  Lucknow: Ex-army man tries to molest 19-year-old girl, arrested, UP, News, Media, Arrested, Police, Complaint, Probe, Jail, Threatening, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia