SWISS-TOWER 24/07/2023

ഇന്‍ഡിഗോ വിമാനത്തിലെ എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ 3 യാത്രക്കാര്‍ അറസ്റ്റില്‍

 


ADVERTISEMENT

ലക് നൗ: (www.kvartha.com 10.04.2022) ഇന്‍ഡിഗോ വിമാനത്തിലെ എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ മൂന്ന് യാത്രക്കാര്‍ അറസ്റ്റില്‍. ശനിയാഴ്ച ലക് നൗവിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം.

ഇന്‍ഡിഗോ വിമാനത്തിലെ എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ 3 യാത്രക്കാര്‍ അറസ്റ്റില്‍
 
കാബിന്‍ ക്രൂ പൊലീസില്‍ ഔപചാരികമായി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് യാത്രക്കാരായ പ്രദീപ്, കുല്‍ദീപ്, ജ്ഞാനേന്ദ്ര എന്നിവരെ അറസ്റ്റുചെയ്തതെന്ന് പൊലീസ് അറിയിച്ചു.

ഇന്‍ഡിഗോ വിമാനത്തില്‍ ഹൈദരാബാദില്‍ നിന്ന് ലക് നൗവിലേക്ക് പോകുകയായിരുന്നു യാത്രക്കാര്‍. വിമാനത്തിലുടനീളം പ്രതികള്‍ മദ്യപിച്ചിരുന്നുവെന്നും തന്നോട് മോശമായി പെരുമാറിയെന്നും കാബിന്‍ ക്രൂ നല്‍കിയ പരാതിയില്‍ പറയുന്നു. ലക് നൗവില്‍ വിമാനം എത്തിയ ഉടന്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (CISF) ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.

തുടര്‍ന്ന് പ്രതികളെ സരോജിനി നഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും ഇന്‍ഡ്യന്‍ ശിക്ഷാ നിയമം ഐപിസിയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തുകയും ചെയ്തു.

Keywords: Lucknow: 3 passengers arrested for misbehaving with IndiGo air hostess, News, Passengers, Arrest, Police, Complaint, Flight, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia