SWISS-TOWER 24/07/2023

എല്‍ ടി സി അഴിമതി: 6 എം പിമാര്‍ക്കെതിരെ സി ബി ഐ കേസെടുത്തു

 


ADVERTISEMENT

ഡെല്‍ഹി: (www.kvartha.com 13.06.2014) എല്‍ ടി സി കേസുമായി ബന്ധപ്പെട്ട് ആറ് എംപിമാര്‍ക്കെതിരെ സിബിഐ കേസെടുത്തു. കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന യാത്രാനുകൂല്യമായ എല്‍ടിസി പദ്ധതി ദുരുപയോഗം ചെയ്തതിന് ആദ്യമായാണ് സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

സൗജന്യ യാത്രയുടെ പേരില്‍ എം പി മാര്‍ ഉള്‍പെടെയുള്ളവര്‍ കൃത്രിമ യാത്രാ ടിക്കറ്റ് കാട്ടി പണം തട്ടിയെടുത്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണു  സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തത്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാംഗമായ ഡി ബന്ധോപാധ്യയ്, ബിഎസ്പിയുടെ ബ്രജേഷ് പഥക്, മിസോനാഷണല്‍ ഫ്രണ്ടിന്റെ ലാല്‍മിംഗ് ലിയാന, ബിജെപിയുടെ ജെപിഎന്‍ സിംഗ്, ആര്‍എല്‍ഡിയുടെ മഹമൂദ് മാഡ്‌നി, ബിജെഡിയുടെ രേണുബാല പ്രധാന്‍,  ബ്രിജേഷ് പഥക്, ലാല്‍ മിംഗ് ലൈന എന്നിവര്‍ക്കെതിരെയാണ് സിബിഐ കേസെടുത്തത്.

കേസിലുള്‍പെട്ട ഓരോരുത്തരും ഒരു യാത്രയ്ക്ക് ഒരു ലക്ഷം രൂപ വരെയാണ്  കൈപറ്റിയത്. കേസുമായി ബന്ധപ്പെട്ട് ഡെല്‍ഹിയിലും ഒഡിഷയിലുമുള്ള എംപിമാരുടെ വസതികളിലും ട്രാവല്‍ ഏജന്റുമാരുടെ ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തി. കേസുമായി ബന്ധപ്പെട്ട് പ്രതികളെ ഉടന്‍ സി ബി ഐ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.

എല്‍ ടി സി അഴിമതി: 6 എം പിമാര്‍ക്കെതിരെ സി ബി ഐ കേസെടുത്തു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  LTC scam: CBI files case against Rajya Sabha MPs for cheating, forgery, New Delhi, Congress, Office, House, Raid, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia