Criticism | എന്റെ ഹോം വര്‍കുകള്‍ എല്‍ജി പരിശോധിക്കുന്നതുപോലെ അധ്യാപകര്‍ പോലും പരിശോധിച്ചിട്ടില്ല, കൈയക്ഷരം, അക്ഷരത്തെറ്റുകള്‍ എല്ലാം സസൂക്ഷ്മം നിരീക്ഷിക്കുന്നു; ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് അരവിന്ദ് കെജ് രിവാള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. ഡെല്‍ഹിയിലെ അധ്യാപകര്‍ക്ക് ഫിന്‍ലാന്‍ഡില്‍ പരിശീലനം ഏര്‍പ്പെടുത്താനുള്ള പദ്ധതിക്ക് തടസം നിന്നതിനാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ ഡെല്‍ഹി നിയമസഭയില്‍ അരവിന്ദ് കെജ് രിവാള്‍ രൂക്ഷ വിമര്‍ശനം നടത്തിയത്.
Aster mims 04/11/2022

Criticism | എന്റെ ഹോം വര്‍കുകള്‍ എല്‍ജി പരിശോധിക്കുന്നതുപോലെ അധ്യാപകര്‍ പോലും പരിശോധിച്ചിട്ടില്ല, കൈയക്ഷരം, അക്ഷരത്തെറ്റുകള്‍ എല്ലാം സസൂക്ഷ്മം നിരീക്ഷിക്കുന്നു; ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് അരവിന്ദ് കെജ് രിവാള്‍

എല്‍ ജി ആരാണ് എന്നും കെജ് രിവാള്‍ ചോദിച്ചു. ലെഫ്റ്റനന്റ് ഗവര്‍ണറുടെ അമിതാധികാര പ്രയോഗത്തെ സംബന്ധിച്ച ചര്‍ചക്കായി വിളിച്ചു ചേര്‍ത്ത പ്രത്യേക സെഷനിലാണ് കെജ് രിവാള്‍ പൊട്ടിത്തെറിച്ചത്.

കെജ് രിവാളിന്റെ വാക്കുകള്‍:

എന്റെ ഹോം വര്‍കുകള്‍ എല്‍ജി പരിശോധിക്കുന്നതുപോലെ അധ്യാപകര്‍ പോലും പരിശോധിച്ചിട്ടില്ല. കൈയക്ഷരം, അക്ഷരത്തെറ്റുകള്‍ തുടങ്ങിയവയെല്ലാം അദ്ദേഹം സസൂക്ഷ്മം പരിശോധിക്കുന്നു. ചെലവ് കുറക്കുന്നതിനായി അവലോകനം നടത്തണമെന്ന് നിര്‍ദേശിക്കാന്‍ നിങ്ങള്‍ ആരാണ്? പൊതുജനങ്ങളാണ് എന്നെ തിരഞ്ഞെടുത്തത്. അദ്ദേഹം രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പാണെന്നാണ് പറയുന്നത്.

എന്നാല്‍ ബ്രിടീഷുകാര്‍ വൈസ്രോയിമാരെ തിരഞ്ഞെടുക്കുന്നതുപോലെയാണതെന്ന് ഞാന്‍ പറയും. വിഡ്ഢികളായ ഇന്‍ഡ്യക്കാരെ, ഭരിക്കുന്നത് എങ്ങനെയാണെന്ന് നിങ്ങള്‍ക്കറിയില്ല എന്നാണ് വൈസ്രോയിമാര്‍ സ്ഥിരമായി പറയുക. ഇപ്പോള്‍ വിഡ്ഢികളായ ഡെല്‍ഹി വാലാസ്, എങ്ങനെയാണ് ഭരിക്കുക എന്ന് നിങ്ങള്‍ക്കറിയില്ല എന്ന് നിങ്ങള്‍ (ലെഫ്റ്റനന്റ് ഗവര്‍ണര്‍) പറയുന്നു.

പ്രാഥമിക സ്‌കൂള്‍ അധ്യാപകരെ ഫിന്‍ലാന്‍ഡില്‍ പരിശീലനത്തിന് അയക്കാനുള്ള ഡെല്‍ഹി സര്‍കാര്‍ പദ്ധതിയെ ഡെല്‍ഹി ഫെല്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന തടസപ്പെടുത്തിയെന്നാണ് കെജ് രിവാളും ആം ആദ്മി പാര്‍ടിയും ആരോപിക്കുന്നത്. ചെലവ് കുറക്കാനുള്ള നടപടികളാണ് ഗവര്‍ണര്‍ ആവശ്യപ്പെടുന്നതെന്നും ആപ് ആരോപിച്ചു.

Keywords: 'Lt Governor, Who?' Arvind Kejriwal On Row Over Teachers' Finland Trip, New Delhi, News, Politics, Arvind Kejriwal, Criticism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia