ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഡല്‍ഹി : ഒരുവര്‍ഷം ഒരു കുടുംബത്തിനു സബ്‌സിഡി നിരക്കില്‍ നല്‍കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം ആറില്‍ നിന്ന് ഒന്‍പതായി വര്‍ധിപ്പിക്കും. അടുത്തു തന്നെ കേന്ദ്രമന്ത്രിസഭാ യോഗം ഇതു സംബന്ധിച്ച തീരുമാനമെടുക്കുമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി പറഞ്ഞു. എന്നാല്‍ ഗുജറാത്ത് തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ ഇതു നടപ്പാക്കരുതെന്ന് അടിയന്തരയോഗം ചേര്‍ന്നശേഷം തിരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദേശം നല്‍കി.
സെപ്റ്റംബറിലാണു കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുടുംബത്തിന് ഒരുവര്‍ഷം ആറായി പരിമിതപ്പെടുത്തിയത്. ഇതില്‍ക്കൂടുതല്‍ ആവശ്യമായി വന്നാല്‍ 14.2 കിലോഗ്രാമിന്റെ സിലിണ്ടറിനു 931 രൂപ നല്‍കണം എന്നും വ്യവസ്ഥ ചെയ്തു. സബ്‌സിഡി സിലിണ്ടറിന്റെ വില 410 രൂപ 50 പൈസയാണ്.
കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയാണു സിലിണ്ടറുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ആറില്‍ നിന്ന് ഒന്‍പതായി ഉയര്‍ത്തുന്ന കാര്യം രണ്ടുതവണ കേന്ദ്ര ധനമന്ത്രി പി. ചിദംബരവുമായി ചര്‍ച്ചചെയ്തിരുന്നുവെന്നു മന്ത്രി മൊയ്‌ലി പറഞ്ഞു.

Keywords: New Delhi, Family, Food, Election, Central Government, Minister, Petrol, Election Commission, Politics, Chidambaram, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.