LPG Price Hike | പാചക വാതക സിലിന്‍ഡറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു; കൂട്ടിയത് 209 രൂപ
Oct 1, 2023, 08:06 IST
ന്യൂഡെല്‍ഹി: (KVARTHA) പാചക വാതക സിലിന്‍ഡറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. വാണിജ്യ ആവശ്യത്തിനുള്ള സിലിന്‍ഡറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്. 209 രൂപയാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില വര്‍ധനവ് ഉള്‍പെടെ ചൂണ്ടിക്കാട്ടിയാണ് സിലിന്‍ഡറിന്റെ വില വര്‍ധിപ്പിച്ചത്.
അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിന്‍ഡറിന്റെ വില വര്‍ധിപ്പിച്ചിട്ടില്ല. വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി സിലിന്‍ഡറിന് കഴിഞ്ഞമാസം 158 രൂപ കുറച്ചിരുന്നു. എല്ലാ മാസവും ഒന്നാം തീയതി രാജ്യത്ത് പാചക വാതക സിലിന്‍ഡറിന്റെ വിലയില്‍ മാറ്റം വരുത്താറുണ്ട്. കഴിഞ്ഞ രണ്ട് തവണയും വിലയില്‍ കുറവുണ്ടായിരുന്നു.
Keywords: LPG price hike: 19-kg commercial gas cylinder price hiked by Rs 209, say sources, New Delhi, News, LPG Price Hike, Commercial Gas Cylinder, Crude Oil, Decrease, Inter National Market, Increase, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.