കമിതാക്കളെ കാടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി; മൃതദേഹങ്ങള്‍ മൃഗങ്ങള്‍ കടിച്ചുകീറിയ നിലയില്‍
May 3, 2020, 18:31 IST
ഹൈദരാബാദ്: (www.kvartha.com 03.05.2020) കഴിഞ്ഞ മാസം മുതല്‍ കാണാതായ യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ കാട്ടിനുള്ളില്‍. തെലങ്കാന കോട്ടപ്പള്ളി സ്വദേശി മഹേന്ദര്‍ (28), ശിവലീല(23) എന്നിവരെയാണ് വിക്രബാദ് അനന്തഗിരിയിലെ കാട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കാലികളെ മേയ്ക്കാനായി വനത്തിലെത്തിയവരാണ് മൃതദേഹങ്ങള്‍ കണ്ടത്. വന്യമൃഗങ്ങള്‍ മാന്തിക്കീറിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതിന് സമീപത്തുനിന്നായി മഹേന്ദറിന്റെ ബൈക്കും പേഴ്സും ബിസ്ക്കറ്റ് പാക്കറ്റുകളും പാലും കണ്ടെത്തി. വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് പറയുന്നത്. ഏപ്രില്‍ ആറിനാണ് മഹേന്ദറിനെയും ശിവലീലയെയും കാണാതാകുന്നത്. ഒരുമിച്ച് കെട്ടിട നിര്‍മ്മാണ ജോലി ചെയ്തിരുന്ന ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മഹേന്ദറിനെയും ശിവലീലയെയും കാണാനില്ലെന്ന് കാണിച്ച് ഇരുവരുടെയും ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
Summary: L overs were found dead in the jungle

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.