ബന്ധുക്കളുടെ മുന്നില്‍ വെച്ച് ഭാര്യയെ കാമുകന് വിവാഹം ചെയ്തുകൊ­ടുത്തു

 


ബന്ധുക്കളുടെ മുന്നില്‍ വെച്ച് ഭാര്യയെ കാമുകന് വിവാഹം ചെയ്തുകൊ­ടുത്തു
ന്യൂഡല്‍ഹി: അടുത്ത ബന്ധുക്കള്‍ അടക്കം നൂറോളം പേരുടെ മുന്നില്‍ വെച്ച് ഭാര്യയെ കാമുകന് വിവാഹം ചെയ്ത് കൊടുത്തു. ബീഹാറിലെ നവാനി ഗ്രാമത്തിലായിരുന്നു ഈ അപൂര്‍വ്വ സംഭവം നട­ന്നത്. നവാനി ഗ്രാമവാസിയായ ശരവണകു­മാര്‍ ആറ് വര്‍ഷം മുന്‍പാണ് വിവാഹിതനാ­യത്. ഇതില്‍ രണ്ട് കുട്ടികളുമുണ്ട്.

 അടുത്തിടെ ഭാര്യയ്ക്ക് തന്നോട് താല്പര്യക്കുറവുണ്ടെന്ന് തോന്നിയ ശരവണകുമാര്‍ കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭാര്യയോടുതന്നെ കാര്യങ്ങള്‍ തുറന്നുചോദിച്ചപ്പോഴാണ് ഭാര്യയുടെ പ്രണയരഹസ്യം വെളിപ്പെ­ട്ടത്. തുടര്‍ന്ന് ഭാര്യയെ കാമുകന് വിവാഹം ചെയ്ത് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇക്കാര്യം ഭാര്യയോടും കാമുകനോടും പറഞ്ഞപ്പോള്‍ അവര്‍ എതിര്‍പ്പൊന്നും പറ­ഞ്ഞില്ല. ബന്ധുക്കളെയും അറിയിച്ചപ്പോള്‍ അവരും എതിര്‍­ത്തില്ല. തുടര്‍ന്ന് വീടിനടുത്തൂള്ള ക്ഷേത്രത്തില്‍ വെച്ച് ഭാര്യയെ കാമുകന് വിവാഹം ചെയ്തുകൊടുത്തു. തന്റെ രണ്ട് മക്കളെയും ഇയാള്‍ ഭാര്യക്ക് കൈമാറി.

Keywords: wife, relatives, marriage, New Delhi, village, years, back, child, days, love, ask, Malayalam News, Vartha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia