Deepika Padukone | അനന്ത് അംബാനിയുടെ വിവാഹനിശ്ചയത്തിന് ചുവപ്പ് സാരിയില്‍ തിളങ്ങി ദീപിക പദുകോണ്‍; വസ്ത്രത്തിന്റെ വില 1.4 ലക്ഷം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) മുകേഷ് അംബാനിയുടെ ഇളയമകന്‍ അനന്ത് അംബാനിയുടെ വിവാഹനിശ്ചയത്തിന് ചുവപ്പില്‍ ഗോള്‍ഡന്‍ എംബ്രോയ്ഡറി ഡിസൈനിലുള്ള സാരിയില്‍ തിളങ്ങി ബോളിവുഡ് താരം ദീപിക പദുകോണ്‍.

നിരവധി ബോളിവുഡ് താരങ്ങള്‍ നിശ്ചയത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നുവെങ്കിലും ആരാധകരുടെ ശ്രദ്ധ പതിഞ്ഞത് ദീപിക പദുകോണ്‍, രണ്‍വീര്‍ താരദമ്പതികളിലാണ്. ചുവപ്പ് സാരിയില്‍ പ്രൗഢിയോടെ ദീപിക എത്തിയപ്പോള്‍ കറുപ്പ് ഷെര്‍വാണിയിലാണ് രണ്‍വീര്‍ എത്തിയത്.

ചുവപ്പില്‍ ഗോള്‍ഡന്‍ എംബ്രോയ്ഡറി ചേരുന്നതായിരുന്നു ദീപികയുടെ സാരി. വ്യത്യസ്തമായ പാറ്റേണുകള്‍ സാരിയില്‍ ഇടം പിടിച്ചു. ബോര്‍ഡര്‍ പൂര്‍ണമായും സ്വര്‍ണനിറത്താല്‍ മുങ്ങി. ബ്ലൗസിലും ഗോള്‍ഡന്‍ എംബ്രോയ്ഡറി നിറഞ്ഞു. ഡിസൈനര്‍ കരണ്‍ തോറാനിയാണ് ഈ ഷീര്‍ സില്‍ക് സാരി ഒരുക്കിയത്. 1.4 ലക്ഷം രൂപയാണ് സാരിയുടെ വില.

വലിയ മരതക കമ്മലും പേള്‍ ചോകറും ആക്‌സസറൈസ് ചെയ്തതോടെ റോയല്‍ ലുക് കൈവന്നു. ബണ്‍ ഹെയര്‍സ്‌റ്റൈലും ഗ്ലോ മേകപ്പും ചേര്‍ന്നതോടെ ദീപിക ആരാധകഹൃദയം കവര്‍ന്നു.

ശാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ്, സാറ അലി ഖാന്‍, ജാന്‍വി കപൂര്‍ എന്നിങ്ങനെ ബോളിലുഡിലെ വമ്പന്‍ താരനിരകള്‍ തന്നെ അംബാനിയുടെ വസതിയായ ആന്റീലിയയില്‍ അനന്തിന്റെ വിവാഹനിശ്ചയത്തിന് എത്തിയിരുന്നു.

Deepika Padukone | അനന്ത് അംബാനിയുടെ വിവാഹനിശ്ചയത്തിന് ചുവപ്പ് സാരിയില്‍ തിളങ്ങി ദീപിക പദുകോണ്‍; വസ്ത്രത്തിന്റെ വില 1.4 ലക്ഷം


Keywords: Loved Deepika Padukone’s sindoori red saree she wore to the Ambani bash? Here’s how much it costs, Mumbai, News, Bollywood, Actress, Marriage, Mukesh Ambani, National, Deepika Padukone.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia