മിശ്രവിവാഹം നടത്തിയാൽ അച്ഛനും മകളും തമ്മിലുള്ള ബന്ധം അവസാനിക്കില്ല; പ്രണയകേസിൽ സുപ്രധാന പരാമർശവുമായി ഹൈകോടതി

 


ജയ്പൂർ: (www.kvartha.com 22.02.2022)   മിശ്രവിവാഹം നടത്തിയാൽ അച്ഛനും മകളും തമ്മിലുള്ള ബന്ധം അവസാനിക്കില്ലെന്ന് മധ്യപ്രദേശ് ഹൈകോടതി സുപ്രധാന ഉത്തരവിൽ പറഞ്ഞു. വിവാഹം കഴിഞ്ഞാലും മകളുടെ കാര്യത്തിൽ അച്ഛനായിരിക്കും ഉത്തരവാദിയെന്ന് കോടതി അഭിപ്രായപ്പെട്ടു. പെൺകുട്ടിക്ക് വളരുമ്പോൾ ഇഷ്ടമുള്ള രീതിയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ടാകുമെന്ന് ജഡ്ജിമാരായ ജസ്റ്റിസ് ഷീൽ നാഗുവും ജസ്റ്റിസ് എംഎസ് ഭട്ടിയും പറഞ്ഞു. മിശ്രവിവാഹത്തിന് ശേഷവും മകളെ സംരക്ഷിക്കാൻ പിതാവിന് ബാധ്യതയുണ്ടെന്നും മകൾക്ക് പൂർണ സംരക്ഷണം നൽകേണ്ടത് പിതാവിന്റെ ഉത്തരവാദിത്തമാണെന്നും കോടതി കൂട്ടിച്ചേർത്തു.

മിശ്രവിവാഹം നടത്തിയാൽ അച്ഛനും മകളും തമ്മിലുള്ള ബന്ധം അവസാനിക്കില്ല; പ്രണയകേസിൽ സുപ്രധാന പരാമർശവുമായി ഹൈകോടതി


മധ്യപ്രദേശിലെ ഹൊഷംഗബാദിൽ നിന്നുള്ള ഫൈസൽ ഖാൻ എന്നയാൾ തന്റെ കാമുകിയെ വനിതാ ആശ്രമത്തിൽ വച്ച് അവരുടെ കുടുംബാംഗങ്ങൾ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് ഹൈകോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ജനുവരി ആദ്യവാരം കാമുകി വീട്ടിൽ നിന്ന് ഇറങ്ങി വന്ന് തന്നോടൊപ്പം താമസിച്ചിരുന്നതായി ഇയാൾ പറഞ്ഞു. തുടർന്ന് പെൺകുട്ടിയുടെ പിതാവ് കാണാതായതായി കാണിച്ച്‌ പരാതി നൽകി. ശേഷം, യുവാവും പെൺകുട്ടിയും പൊലീസ് സ്റ്റേഷനിൽ ഹാജരായി സ്വമേധയാ ഒരുമിച്ച് താമസിക്കുന്ന കാര്യം വ്യക്തമാക്കി. തുടർന്ന് ഇരുവരും ഭോപാലിൽ വന്ന് താമസിക്കുകയായിരുന്നു. ഫെബ്രുവരിയിൽ, എസ്‌ഡി‌എമിന് മുമ്പാകെ മൊഴി രേഖപ്പെടുത്താൻ ഇറ്റാർസി പൊലീസ് ഇരുവരെയും വിളിച്ചു. അതേ സമയം പെൺകുട്ടിയെ മാതാപിതാക്കൾ നിർബന്ധിച്ച് യുവതിയുടെ ആശ്രമത്തിലേക്ക് അയച്ചു. ഇതിനെതിരെയാണ് ഫൈസൽ ഖാൻ ഹേബിയസ് കോർപസ് ഹർജി നൽകിയത്.

ഹർജിയിൽ വാദം കേൾക്കുന്നതിനിടെ, വീഡിയോ കോൺഫറൻസിംഗിലൂടെ താൻ യുവാവിനൊപ്പം നിൽക്കുന്ന കാര്യം പെൺകുട്ടി പറഞ്ഞിരുന്നു. ഹൈകോടതിയുടെ നിർദേശപ്രകാരം വിദ്യാഭ്യാസം, വരുമാനം, മതം എന്നിവ സംബന്ധിച്ച് ഹരജിക്കാരൻ സത്യവാങ്മൂലം സമർപിച്ചു. ഇരുവർക്കും അവരവരുടെ മതം പിന്തുടരാൻ സ്വാതന്ത്ര്യമുണ്ടെന്നും സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം കഴിക്കുകയെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. മണിക്കൂറുകൾക്കകം കോടതിയിൽ നേരിട്ട് ഹാജരാകാൻ പെൺകുട്ടിയോട് നിർദേശിച്ചു.

പെൺകുട്ടിക്ക് ഇപ്പോൾ 19 വയസ് മാത്രമേ ഉള്ളൂ. വിദ്യാഭ്യാസത്തിന് ശേഷം വിവാഹം കഴിക്കണം, വിവാഹശേഷം മകളെ എപ്പോഴും സംരക്ഷിക്കണമെന്നും സ്‌നേഹവും സാമ്പത്തിക സഹായവും നൽകണമെന്നും ഹൈകോടതി ഉത്തരവിൽ പറഞ്ഞു.

Keywords:  National, News, India, Top-Headlines, Love, Marriage, High Court, Judge, Police, Case, Verdict, Love Marriage: Father-daughter bond will not end if inter-caste marriage; High Court made key remarks.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia