Marriage propose | എയര്‍ ഇന്‍ഡ്യാ വിമാനത്തില്‍ മുട്ടുകുത്തിനിന്ന് വിവാഹാഭ്യര്‍ഥന നടത്തി യുവാവ്; ചിരിയോടെ സ്വീകരിച്ച് പെണ്‍കുട്ടി, കൈയടി നല്‍കി സഹയാത്രക്കാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) പ്രണയ-വിവാഹാഭ്യര്‍ഥനകള്‍ക്ക് ഒരു നിയമവും ഇതുവരെ അധികൃതര്‍ നടപ്പാക്കിയിട്ടില്ല. അതുകൊണ്ട് ഇന്ന സ്ഥലം എന്നൊന്നും ഇല്ല, ഏത് സമയത്തും എവിടെ വച്ചും അതാവാം. ഏറ്റവും വ്യത്യസ്തമായ രീതിയില്‍, പ്രിയപ്പെട്ടവരുടെ മനംകവരുന്ന രീതിയില്‍ അത് അവതരിപ്പിക്കണമെന്നതിലാണ് കാര്യം.
Aster mims 04/11/2022

Marriage propose | എയര്‍ ഇന്‍ഡ്യാ വിമാനത്തില്‍ മുട്ടുകുത്തിനിന്ന് വിവാഹാഭ്യര്‍ഥന നടത്തി യുവാവ്; ചിരിയോടെ സ്വീകരിച്ച് പെണ്‍കുട്ടി, കൈയടി നല്‍കി സഹയാത്രക്കാര്‍

കഴിഞ്ഞ ദിവസം എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ നടന്നത് വ്യത്യസ്തമായ ഒരു വിവാഹാഭ്യര്‍ഥനയാണ്. വിമാനത്തിനകത്തുവെച്ച്, മുട്ടുകുത്തി, പ്രിയപ്പെട്ടവള്‍ക്കു മുന്നില്‍ വിവാഹാഭ്യര്‍ഥന നടത്തിയ യുവാവിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ലന്‍ഡനില്‍നിന്നും മുംബൈയ്ക്ക് വരികയായിരുന്നു പെണ്‍കുട്ടി.

മുംബൈയില്‍ നിന്നും ഹൈദരാബാദിലേക്ക് പോയി അവിടെനിന്നും പ്രിയപ്പെട്ടവള്‍ കയറിയ മുംബൈ വിമാനത്തില്‍ തിരിച്ചുവരികയായിരുന്നു യുവാവ്. എയര്‍ ഇന്‍ഡ്യാ അധികൃതരെ വിവരമറിയിച്ചശേഷമായിരുന്നു യുവാവ് അവരുടെ സഹായത്തോടെ, മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവാത്ത വിധത്തില്‍ വിവാഹാഭ്യര്‍ഥന നടത്തിയത്.

ജനുവരി രണ്ടിനായിരുന്നു ആകാശത്തു വെച്ച് യുവാവിന്റെ വിവാഹാഭ്യര്‍ഥന. ഇതിന്റെ ദൃശ്യങ്ങള്‍ എയര്‍ ഇന്‍ഡ്യ തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. വിമാന യാത്രയ്ക്കിടെ യാ്രതക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്ന വിവിധ സംഭവങ്ങള്‍ റിപോര്‍ട് ചെയ്യപ്പെട്ട് എയര്‍ ഇന്‍ഡ്യ നിരന്തരവിവാദങ്ങളില്‍ പെട്ട സമയത്താണ്, സമൂഹ മാധ്യമങ്ങളില്‍ പോസിറ്റീവായ അഭിപ്രായം സൃഷ്ടിച്ച വീഡിയോ പുറത്തുവന്നത്.

വിമാനം പറന്നു കൊണ്ടിരിക്കെയാണ്, യുവാവ് തന്റെ വിവാഹ അഭ്യര്‍ഥന എഴുതിയ പിങ്ക് കടലാസ് ഉയര്‍ത്തിക്കാട്ടിക്കൊണ്ട് യുവതിയുടെ സീറ്റിനടുത്തേക്ക് വന്നത്. യുവാവിനെ കണ്ട് അമ്പരപ്പോടെ നില്‍ക്കുന്ന യുവതിയെ വീഡിയോയില്‍ കാണാം. യാത്രക്കാരെല്ലാവരും കൈയടിക്കുന്നതിനിടെ യുവതി സീറ്റില്‍നിന്നും പുറത്തേക്ക് ഇറങ്ങിവന്നു. ഇതോടെ യുവാവ്, മുട്ടുകുത്തി നിന്ന് അവള്‍ക്ക് മോതിരം അണിയിച്ചു. അവള്‍ അവനെ കെട്ടിപ്പിടിച്ച് ചുംബിക്കുന്നതും വീഡിയോയില്‍ കാണാം. യാത്രക്കാര്‍ എല്ലാവരും കൈയടികളോടെയാണ് ഇരുവരേയും സ്വീകരിക്കുന്നത്.

യുവതി ലന്‍ഡനില്‍നിന്നും വരുന്ന വിവരമറിഞ്ഞ്, യുവാവ് സുഹൃത്തായ എയര്‍ ഇന്‍ഡ്യാ ജീവനക്കാരനെ സമീപിക്കുകയായിരുന്നു. വിവാഹാഭ്യര്‍ഥന നടത്തുന്ന കാര്യം അറിയിച്ച യുവാവിനെ മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധം ഇത് നടത്തണമെന്ന് അധികൃതര്‍ അറിയിച്ചു. ഒരു വിമാന യാത്രക്കാരനെ ഇക്കാര്യം ഉറപ്പുവരുത്തുന്നതിനായി അവര്‍ കൂടെ അയക്കുകയും ചെയ്തു. ഏറെ സന്തോഷത്തോടെയാണ് ഈ വീഡിയാ ഷെയര്‍ ചെയ്യുന്നത് എന്ന അടിക്കുറിപ്പോടെയാണ് എയര്‍ ഇന്‍ഡ്യ ഇത് ട്വീറ്റ് ചെയ്തത്.

Keywords: 'Love is in the air': On Air India flight, man gets down on his knee, proposes to fiancée. Watch, Mumbai, News, Air India Express, Marriage, Social Media, Video, Passengers, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia