Pralhad Joshi | രാഹുല്‍ ഗാന്ധിയുടെ മാനസിക നില തെറ്റി; പ്രധാനമന്ത്രിക്കെതിരെയുള്ള വിമര്‍ശനത്തില്‍ പ്രതികരിച്ച് ബിജെപി

 


ന്യൂഡെല്‍ഹി: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ബിജെപി. രാഹുല്‍ ഗാന്ധിയുടെ മാനസിക നില തെറ്റിയെന്നും പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാതെയാണ് അദ്ദേഹം സംസാരിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി. ഉത്തരവാദിത്തമില്ലാതെ കോണ്‍ഗ്രസ് പാര്‍ടി പെരുമാറുന്നത് ദൗര്‍ഭാഗ്യകരമെന്നും പാര്‍ലമെന്ററി കാര്യമന്ത്രി പ്രള്‍ഹാദ് ജോഷി വിമര്‍ശിച്ചു.

എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തിരിഞ്ഞത്. കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തിന് മറുപടി നല്‍കുന്നതിനിടെ പ്രധാനമന്ത്രി രണ്ടു മണിക്കൂര്‍ ചിരിച്ചും തമാശ പറഞ്ഞും മുദ്രാവാക്യം മുഴക്കിയും സംസാരിക്കുന്നതാണ് കണ്ടത്. മണിപ്പൂര്‍ സംസ്ഥാനം കത്തിക്കൊണ്ടിരിക്കുകയാണെന്നും അവിടെ ആളുകള്‍ മരിച്ചെന്നും പ്രധാനമന്ത്രി മറന്നതായി തോന്നുന്നുവെന്നും പാര്‍ലമെന്റിന്റെ നടുത്തളത്തിലിരുന്ന് പ്രധാനമന്ത്രി നാണമില്ലാതെ ചിരിക്കുകയായിരുന്നുവെന്നും രാഹുല്‍ പറഞ്ഞിരുന്നു.

കഴിഞ്ഞദിവസത്തെ വിഷയം കോണ്‍ഗ്രസോ ഞാനോ ആയിരുന്നില്ല. മണിപ്പൂരില്‍ എന്താണ് സംഭവിക്കുന്നത്, എന്തുകൊണ്ട് അതു തടയുന്നില്ല എന്നതായിരുന്നു. ഞാന്‍ 19 വര്‍ഷമായി രാഷ്ട്രീയത്തിലുണ്ട്, മിക്കവാറും എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ മണിപ്പൂരില്‍ ഞാന്‍ കണ്ടതും കേട്ടതും ഇതുവരെയില്ലാത്ത കാര്യങ്ങളാണ്. മണിപ്പൂരിനെക്കുറിച്ച് പാര്‍ലമെന്റില്‍ സംസാരിച്ചതുപോലെ ഇന്‍ഡ്യയുടെ പ്രധാനമന്ത്രിക്ക് എങ്ങനെ സംസാരിക്കാനാകുമെന്നു മനസ്സിലാകുന്നില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.

മണിപ്പൂരിലെ അക്രമം തടയാന്‍ പ്രധാനമന്ത്രിക്ക് കഴിയും. പക്ഷേ അദ്ദേഹം അതു ചെയ്യുന്നില്ല. അദ്ദേഹം അവിടെ പോകുകയെങ്കിലും ചെയ്യണം. ഇന്‍ഡ്യന്‍ സൈന്യത്തില്‍ എനിക്കു പൂര്‍ണ വിശ്വാസമുണ്ട്. സൈന്യത്തിന് 2-3 ദിവസത്തിനുള്ളില്‍ അവിടെ സമാധാനം കൊണ്ടുവരാന്‍ കഴിയുമെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ സര്‍കാര്‍ അങ്ങനെ ചെയ്യുന്നില്ലെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞതുപോലെ മണിപ്പൂരില്‍ ഭാരതമാതാവിനെ കൊലപ്പെടുത്തിയെന്ന തന്റെ പരാമര്‍ശം പൊള്ളയായ വാക്കുകളല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മണിപ്പൂരില്‍ ഭാരത് മാതാവ് കൊല്ലപ്പെട്ടെന്നു പറഞ്ഞത് മണിപ്പൂര്‍ ഇപ്പോള്‍ ഇല്ലെന്ന് അറിയാമായിരുന്നതിനാലാണ്.

Pralhad Joshi | രാഹുല്‍ ഗാന്ധിയുടെ മാനസിക നില തെറ്റി; പ്രധാനമന്ത്രിക്കെതിരെയുള്ള വിമര്‍ശനത്തില്‍ പ്രതികരിച്ച് ബിജെപി

മണിപ്പൂരില്‍ ഹിന്ദുസ്താനെ ബിജെപി കൊലപ്പെടുത്തി. ഭാരത് മാതായ്ക്കെതിരെ എവിടെ ആക്രമണമുണ്ടായാലും അതു തടയാന്‍ താന്‍ ശ്രമിച്ചിരുന്നതായും പാര്‍ലമെന്റ് രേഖകളില്‍നിന്ന് ആദ്യമായി ഭാരത് മാതാ എന്ന വാക്കു നീക്കം ചെയ്തത് അപമാനകരമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

Keywords:  'Lost His Mental Balance': Union Minister Pralhad Joshi's Scathing Attack On Rahul Gandhi For Targeting PM Modi's Parliament Speech, New Delhi, News, Politics, Press Meet, BJP, Congress, Union Minister Pralhad Joshi, Criticism, Rahul Gandhi, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia