SWISS-TOWER 24/07/2023

സ്വാമി നാരായണ്‍ ക്ഷേത്രത്തിലെ വിഗ്രഹത്തിന് ആര്‍ എസ് എസ് യൂണിഫോം അണിയിച്ചു: സംഭവം വിവാദത്തില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഹമ്മദാബാദ്: (www.kvartha.com 08.06.2016) സൂറത്ത് ആസ്ഥാനമായുള്ള സ്വാമി നാരായണ്‍ ക്ഷേത്രത്തിലെ വിഗ്രഹത്തിന് ആര്‍.എസ്.എസ് യൂണിഫോം അണിയിച്ച സംഭവം വിവാദമാകുന്നു. സൂറത്തിലെ ലഷ്‌കാനാ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ ഭഗവാന്‍ സ്വാമി നാരായണന്റെ വിഗ്രഹത്തെയാണ് അധികൃതര്‍ ആര്‍.എസ്.എസ് യൂണിഫോം അണിയിച്ചത്.

കാക്കി ഷോട്ട്‌സും വെള്ള ഷര്‍ട്ടും കറുത്ത തൊപ്പിയും കറുത്ത ഷൂവും അണിഞ്ഞിരിക്കുന്ന സ്വാമിനാരായണന്റെ ചിത്രം സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറത്തായത്. കൂടാതെ ഭഗവാന്റെ കൈയില്‍ ദേശീയ പതാകയും പിടിപ്പിച്ചിട്ടുണ്ട്.

അതേസമയം ഏതാനും ദിവസം മുമ്പ് ഭഗവാന് ഒരു വിശ്വാസി സമര്‍പ്പിച്ചതാണ് ഈ വസ്ത്രം എന്നാണ് ക്ഷേത്രത്തിലെ പൂജാരി വിശ്വപ്രകാശ് ജി പറയുന്നത്. ഭഗവാന് പലതരത്തിലുള്ള വസ്ത്രങ്ങള്‍ അണിയിക്കാറുണ്ട്. ഈ യൂണിഫോം ഒരു വിശ്വാസി സമര്‍പ്പിച്ചതാണ്. തങ്ങള്‍ക്ക് പ്രത്യേക അജണ്ടകളൊന്നുമില്ല. മാത്രമല്ല സംഭവം ഇത്രത്തോളം വിവാദമാകുമെന്ന് കരുതിയില്ലെന്നും പൂജാരി വ്യക്തമാക്കി.

ഈ യൂണിഫോം അണിയിച്ചതുവഴി ആര്‍.എസ്.എസിനെ പിന്തുണയ്ക്കണമെന്ന ഉദ്ദേശം തങ്ങള്‍ക്കില്ലെന്ന് ക്ഷേത്ര അധികൃതര്‍ വ്യക്തമാക്കിയെങ്കിലും കോണ്‍ഗ്രസ് ക്ഷേത്ര അധികാരികളുടെ നടപടിയെ ശക്തമായി വിമര്‍ശിച്ചു. ഇന്ന് നിങ്ങള്‍ ഭഗവാനെ ആര്‍.എസ്.എസ് യൂണിഫോം അണിയിച്ചു. നാളെ ബി.ജെ.പി യൂണിഫോം അണിയിക്കും. ഇത് നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശങ്കര്‍സിന്‍ഹ് വഗേല പറഞ്ഞു. ഗുജറാത്ത് ബി.ജെ.പി പ്രസിഡന്റ് വിജയ് രൂപാനിയും സംഭവത്തെ വിമര്‍ശിച്ച് സംസാരിച്ചു.

സ്വാമി നാരായണ്‍ ക്ഷേത്രത്തിലെ വിഗ്രഹത്തിന് ആര്‍ എസ് എസ് യൂണിഫോം അണിയിച്ചു: സംഭവം വിവാദത്തില്‍

Also Read:
മുട്ടത്തൊടി ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ്; ഒളിവില്‍ കഴിയുന്ന മാനേജരുടെ അമ്പലത്തറയിലെ വീട്ടില്‍ പോലീസ് റെയ്ഡ്; ഭാര്യയെ ചോദ്യം ചെയ്തു

Keywords:  Lord Swaminarayan idol dressed in RSS uniform in Surat temple sparks row, Ahmedabad, Media, Social Network, Controversy, National Flag, Congress, BJP, Criticism, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia