പാര്‍ലമെന്റില്‍ പ്ലേക്കാര്‍ഡ് ഉയര്‍ത്തി ബഹളം വെക്കുന്നവര്‍ക്ക് സ്പീക്കറുടെ മുന്നറിയിപ്പ്; നടപടി ഉറപ്പ്

 


ഡെല്‍ഹി:(www.kvartha.com31.07.2015) എന്തിനും ഏതിനും പാര്‍ലമെന്റില്‍ പ്ലേക്കാര്‍ഡ് ഉയര്‍ത്തി ബഹളം വെക്കുന്നവര്‍ക്ക് സ്പീക്കര്‍ സുമിത്രാമഹാജന്റെ മുന്നറിയിപ്പ്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നാണ് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കിയത്.

മുന്‍ ഐ പി എല്‍ മേധാവി ലളിത് മോഡിയെ വഴിവിട്ടു സഹായിച്ച വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളിലും വെള്ളിയാഴ്ചയും പ്രതിപക്ഷം ബഹളം വെച്ചിരുന്നു. തുടര്‍ച്ചയായി ബഹളം വെച്ച് ഇരു സഭകളും സ്തംഭിക്കുന്നതു പതിവായതോടെയാണ് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കിയത്.

വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് ലോക്‌സഭയില്‍ നടുത്തളത്തിലിറങ്ങിയ അംഗങ്ങള്‍ക്ക് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചെങ്കിലും ചോദ്യോത്തരവേള നിറുത്തിവയ്ക്കില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. പ്രതിപക്ഷത്തിനെതിരെ നടപടി വേണമെന്നായിരുന്നു പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡുവിന്റെ നിലപാട്.

എന്നാല്‍ പ്രതിപക്ഷം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനെ തുടര്‍ന്ന് രാജ്യസഭയിലും നടപടികള്‍
തടസ്സപ്പെട്ടു. പഞ്ചാബിലെ ഗുരുദാസ്പുരില്‍ ആക്രമണം നടത്തിയവര്‍ക്ക് അതിര്‍ത്തിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ച് അകത്തു കടക്കാനായെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ് സമ്മതിച്ചു. യുപിഎ സര്‍ക്കാര്‍ കാട്ടിയതു പോലുള്ള മൃദു സമീപനം ഭീകരവാദികളോട് ഈ സര്‍ക്കാരിനുണ്ടാവില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന്ും അദ്ദേഹം വ്യക്തമാക്കി.

വധശിക്ഷയെ എതിര്‍ത്ത് എം ബി രാജേഷ് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാനാവില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. രാജ്യസഭയില്‍ ഡി രാജ സ്വകാര്യപ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും പരിഗണിക്കാനിടയില്ല.

പാര്‍ലമെന്റില്‍ പ്ലേക്കാര്‍ഡ് ഉയര്‍ത്തി ബഹളം വെക്കുന്നവര്‍ക്ക് സ്പീക്കറുടെ മുന്നറിയിപ്പ്; നടപടി ഉറപ്പ്

Also Read:
വായ്പാ വിവാദം: എസ്.എന്‍.ഡി.പി. യൂണിയന്‍ ഭാരവാഹികള്‍ക്കെതിരെയുള്ള പോലിസ് നടപടി ഹൈക്കോടതി തടഞ്ഞു

Keywords:  Lok Sabha witnesses ruckus, Speaker Sumitra Mahajan refuses to adjourn proceedings, New Delhi, Warning, Parliament, Lok Sabha, UPA, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia