പോരാട്ടം മുറുകുന്നു; അമേഠിയില്‍ ത്രികോണ മത്സരം: രാഹുലിനെതിരെ സ്മൃതി,സോണിയയ്‌ക്കെതിരെ അഗര്‍വാള്‍
Apr 1, 2014, 10:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഡെല്‍ഹി: (www.kvartha.com 31.03.2014) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. ഉത്തര്‍പ്രദേശിലെ അമേഠിയില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ നടി സ്മൃതി ഇറാനിയെ മത്സരിപ്പിക്കാനാണ് ബി ജെ പിയുടെ തീരുമാനം.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ റായ്ബറേലിയില്‍ സുപ്രീംകോടതി അഭിഭാഷകന്‍ അജയ് അഗര്‍വാളിനെ മത്സരിപ്പിക്കാനും പാര്‍ട്ടി തീരുമാനിച്ചു.
ഉമാഭാരതിയെപ്പോലുള്ള താരപരിവേഷമുള്ള മുതിര്‍ന്ന നേതാക്കളെ മുന്‍നിര്‍ത്തി സോണിയയെ നേരിടാനാണ് ബി ജെ പി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, സോണിയയ്‌ക്കെതിരെ മത്സരിക്കാനില്ലെന്നും ഝാന്‍സിയില്‍ നിന്ന് മത്സരിക്കാനാണ് താത്പര്യമെന്നും ഉമാഭാരതി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് വിവരാവകാശ പ്രവര്‍ത്തകന്‍ അജയ് അഗര്‍വാളിനെ സോണിയയ്‌ക്കെതിരെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.
ബോഫോഴ്‌സ് ,കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതികളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയില്‍ പൊതു താത്പര്യ ഹര്‍ജി നല്‍കിയതിലൂടെ ശ്രദ്ധേയനായ അഭിഭാഷകനാണ് അജയ് അഗര്‍വാള്‍.
രാഹുലിനെതിരെ സ്മൃതിയെ നിര്‍ത്തുമെന്നുള്ളതരത്തില്‍ അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. തിങ്കളാഴ്ച രാത്രി ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയോഗമാണ് സ്മൃതി ഇറാനിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.
ജനപ്രിയ ചാനല്‍ താരമെന്ന നിലയില്‍ ഹിന്ദി പ്രേക്ഷകര്‍ക്ക് സുപരിചിതയായ
38കാരിയായ സ്മൃതി ഇറാനി മോഡലിങ് രംഗത്ത് നിന്നുമാണ് സീരിയല്‍ രംഗത്തെത്തിയത്.
ഏതാനും വര്‍ഷമായി ബി.ജെ.പി.ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ സ്മൃതി നിലവില്‍ രാജ്യസഭ എം.പി കൂടിയാണ്. ആം ആദ്മി പാര്‍ട്ടിയുടെ കുമാര്‍ ബിശ്വാസാണ് അമേഠിയിലെ മറ്റൊരു സ്ഥാനാര്‍ഥി. ഇതോടെ അമേഠിയില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ റായ്ബറേലിയില്‍ സുപ്രീംകോടതി അഭിഭാഷകന്‍ അജയ് അഗര്‍വാളിനെ മത്സരിപ്പിക്കാനും പാര്‍ട്ടി തീരുമാനിച്ചു.

ബോഫോഴ്‌സ് ,കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതികളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയില്‍ പൊതു താത്പര്യ ഹര്‍ജി നല്‍കിയതിലൂടെ ശ്രദ്ധേയനായ അഭിഭാഷകനാണ് അജയ് അഗര്‍വാള്‍.
രാഹുലിനെതിരെ സ്മൃതിയെ നിര്‍ത്തുമെന്നുള്ളതരത്തില്‍ അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. തിങ്കളാഴ്ച രാത്രി ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയോഗമാണ് സ്മൃതി ഇറാനിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

ജനപ്രിയ ചാനല്‍ താരമെന്ന നിലയില്‍ ഹിന്ദി പ്രേക്ഷകര്‍ക്ക് സുപരിചിതയായ
38കാരിയായ സ്മൃതി ഇറാനി മോഡലിങ് രംഗത്ത് നിന്നുമാണ് സീരിയല്‍ രംഗത്തെത്തിയത്.
ഏതാനും വര്‍ഷമായി ബി.ജെ.പി.ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ സ്മൃതി നിലവില്‍ രാജ്യസഭ എം.പി കൂടിയാണ്. ആം ആദ്മി പാര്‍ട്ടിയുടെ കുമാര്‍ ബിശ്വാസാണ് അമേഠിയിലെ മറ്റൊരു സ്ഥാനാര്‍ഥി. ഇതോടെ അമേഠിയില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്.
Keywords: Lok Sabha polls: BJP fields Smriti Irani against Rahul Gandhi in Amethi, Uma Bharathi, Petition, New Delhi, Congress, Sonia Gandhi, Supreme Court of India, Advocate, MPs, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.