Find Polling Booth | സെക്കൻഡുകൾക്കുള്ളതിൽ നിങ്ങളുടെ പോളിംഗ് ബൂത്ത് കണ്ടെത്താം! മൊബൈൽ ഫോൺ മതി; ചെയ്യേണ്ടത് ഇങ്ങനെ
Apr 22, 2024, 12:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (KVARTHA) രാജ്യത്തുടനീളം ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 27ന് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ വിധിയെഴുതും. നിങ്ങളുടെ വോട്ട് വിനിയോഗിക്കാൻ ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ പോളിംഗ് ബൂത്ത് എവിടെയാണെന്ന് അറിയുക എന്നതാണ്.
വോട്ടർമാർ വോട്ട് രേഖപ്പെടുത്തേണ്ട സ്ഥലങ്ങളേയാണ് പോളിംഗ് ബൂത്ത് എന്ന് വിളിക്കുന്നത്. രാജ്യത്തുടനീളം 10.5 ലക്ഷം പോളിംഗ് ബൂത്തുകളുണ്ട്, അതിൽ ഏകദേശം 96.8 കോടി വോട്ടർമാരുണ്ട്. ഇലക്ഷൻ കമ്മീഷൻ വോട്ടർമാർക്ക് അവരുടെ പോളിംഗ് ബൂത്ത് എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്നതിന് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
പോളിങ് ബൂത്ത് കണ്ടെത്തുന്നത് എങ്ങനെ?
1. വോട്ടർ പോർട്ടൽ:
ആവശ്യമായ വിവരങ്ങൾ:
വോട്ടർ ഐഡി നമ്പർ (EPIC നമ്പർ)
സംസ്ഥാനം
ജില്ല
പ്രക്രിയ:
* വെബ്സൈറ്റ്: https://voterportal(dot)eci(dot)gov(dot)in/ സന്ദർശിക്കുക
* 'വോട്ടർ സെർച്ച്' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
* നിങ്ങളുടെ വോട്ടർ ഐഡി നമ്പർ, സംസ്ഥാനം, ജില്ല എന്നിവ നൽകുക.
* 'Search' ബട്ടൺ ക്ലിക്ക് ചെയ്യുക.
* നിങ്ങളുടെ പോളിംഗ് ബൂത്തിന്റെ വിശദാംശങ്ങൾ, വിലാസം, ഫോട്ടോ തുടങ്ങിയവ സ്ക്രീനിൽ ദൃശ്യമാകും.
2. ഇലക്ഷന്‍ കമ്മീഷന്‍റെ https://electoralsearch(dot)eci(dot)gov(dot)in വെബ്സൈറ്റ് സന്ദർശിച്ചും നിങ്ങളുടെ തൊട്ടടുത്തുള്ള പോളിംഗ് ബൂത്ത് കണ്ടെത്താം. പേരും, പ്രായവും, ജില്ലയും, നിയമസഭ മണ്ഡലവും അടങ്ങുന്ന വ്യക്തിവിവരങ്ങള്‍ നല്‍കിയാല്‍ ബൂത്ത് ഏതെന്ന് അറിയാന്‍ കഴിയും. അല്ലെങ്കിൽ നിങ്ങളുടെ വോട്ടർ ഐഡി നമ്പർ നൽകിയും തിരയാവുന്നതാണ്.
കൂടാതെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും തുടർന്ന് പ്രസ്തുത നമ്പറിൽ ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേഡും (OTP) നൽകിയും ബൂത്ത് കണ്ടെത്താനാവും. ബൂത്ത് ലെവൽ ഓഫീസർ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ എന്നിവരുടെ പേരും ഫോൺ നമ്പറും ഉൾപ്പെടെ വിശദാംശങ്ങൾ നിങ്ങൾക്ക് കാണാം.
3. നിങ്ങൾ ആൻഡ്രോയിഡ് (Android), അല്ലെങ്കിൽ ഐഒഎസ് (iOS) ഉപയോക്താവാണെങ്കിൽ വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പിലൂടെയും (Voter Helpline App) പോളിംഗ് ബൂത്ത് കണ്ടെത്താം.
4. 1950 എന്ന നമ്പറിലേക്ക് ECI <space> (വോട്ടർ ഐഡി നമ്പർ) എന്ന് ടൈപ് ചെയ്ത് എസ് എം എസ് അയച്ചും നിങ്ങളുടെ പോളിംഗ് ബൂത്ത് കണ്ടെത്താം. 15 സെക്കൻഡിനുള്ളില്‍ നിങ്ങളുടെ പേരും പാര്‍ട്ട് നമ്പരും സീരിയൽ നമ്പരും മൊബൈലിൽ ലഭിക്കും.
5. അല്ലെങ്കിൽ, വോട്ടർമാർക്ക് 1950 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കാം. ഡയൽ ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ എസ് ടി ഡി കോഡ് ചേർക്കാൻ ഓർക്കുക.
Keywords: News, National, New Delhi, Lok Sabha Election, Polling Booth, Voter ID, Mobile Number, Voter, Voter Helpline App, Lok Sabha elections: How to check your polling booth?
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.