SWISS-TOWER 24/07/2023

Sucharita Mohanty | തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരി ലോക്സഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരത്തില്‍ നിന്ന് പിന്മാറി

 


ADVERTISEMENT

ഭുവനേശ്വര്‍: (KVARTHA) തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലെന്ന കാരണത്താല്‍ ഒഡിഷയിലെ പുരി ലോക്സഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരത്തില്‍നിന്ന് പിന്മാറി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുചാരിത മൊഹന്തിയാണ് മത്സരത്തില്‍ നിന്നും പിന്മാറിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എഐസിസി ജെനറല്‍ സെക്രടറി കെസി വേണുഗോപാലിന് കത്ത് നല്‍കിയതായും അവര്‍ വ്യക്തമാക്കി.

പാര്‍ടിയില്‍നിന്ന് പണമൊന്നും ലഭിക്കുന്നില്ലെന്ന് പറഞ്ഞ സുചാരിത എനിക്ക് സ്വന്തമായി പണം കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നും അതിനാല്‍ പണം അനുവദിക്കണമെന്നും പാര്‍ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശ്രമങ്ങള്‍ ഫലം കാണാതെ വന്നപ്പോള്‍, മത്സരത്തില്‍നിന്ന് പിന്മാറാന്‍ തീരുമാനിച്ചുവെന്നും അവര്‍ വ്യക്തമാക്കി.

Sucharita Mohanty | തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരി ലോക്സഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരത്തില്‍ നിന്ന് പിന്മാറി


ക്രൗഡ് ഫണ്ടിങ് വഴി പണം കണ്ടെത്താനും സുചാരിത ശ്രമം നടത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങള്‍ വഴി യുപിഐ ക്യു ആര്‍ കോഡ് പങ്കുവെച്ചും പണത്തിന് അഭ്യര്‍ഥിച്ചു. എന്നാല്‍, പ്രതീക്ഷിച്ച പ്രതികരണമില്ലാതെ വന്നതോടെയാണ് മത്സരിത്തില്‍ നിന്നും പിന്മാറുന്നത്.

മേയ് 25-നാണ് പുരിയില്‍ പോളിങ്. തിങ്കളാഴ്ചയായിരുന്നു നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സുചാരിത നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നില്ല. ബിജെപിയുടെ സാംബിത് പാത്രയും ബിജെഡിയുടെ അരുപ് പട് നായിക്കുമാണ് പുരിയിലെ മറ്റ് സ്ഥാനാര്‍ഥികള്‍.

Keywords: Lok Sabha elections: Denied party funding, Congress Puri candidate Sucharita Mohanty returns ticket, Odisha, News, LS Poll, Party Fund, Politics, Candidate, Congress, BJP, BJD, National News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia