Election Seat | നീണ്ട ചര്‍ച, ഒടുവില്‍ മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യത്തിന്റെ സീറ്റ് വിഭജനത്തില്‍ ധാരണയായി
Mar 1, 2024, 13:39 IST
മുംബൈ: (KVARTHA) നീണ്ട ചര്‍ചയ്‌ക്കൊടുവില്‍ മഹാരാഷ്ട്രയിലെ പ്രതിപക്ഷമായ മഹാ വികാസ് അഘാഡി സഖ്യത്തിന്റെ സീറ്റ് വിഭജനത്തില്‍ ധാരണയായി. സഖ്യകക്ഷികളായ ശിവസേന (UBT) യുമായും ശരദ് പവാറിന്റെ എന്‍ സി പിയുമായും കോണ്‍ഗ്രസ് നടത്തിയ ചര്‍ചകള്‍ക്കു പിന്നാലെയാണ് സീറ്റ് വിഭജനത്തില്‍ ധാരണയായതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ടുചെയ്തു. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. ആകെയുള്ള 48 സീറ്റുകളില്‍ മുന്‍മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പക്ഷത്തുള്ള ശിവസേന 21 സീറ്റുകളില്‍ മത്സരിക്കും.
കോണ്‍ഗ്രസിന് 15 സീറ്റും, ശരദ് പവാറിന്റെ പാര്‍ടിക്ക് 10 സീറ്റും നല്‍കാന്‍ ഏകദേശ ധാരണയായതായി റിപോര്‍ടില്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലെ തദ്ദേശീയ സഖ്യമായ വാന്‍ചിത് ബഹുജന്‍ അഘാഡി നേരത്തെ അഞ്ച് സീറ്റാണ് ചോദിച്ചിരുന്നത്. ഇവര്‍ക്ക് രണ്ടുസീറ്റ് നല്‍കാനും ധാരണയായിട്ടുണ്ട്. സ്വതന്ത്രനായി മത്സരിക്കുന്ന രാജു ഷെട്ടിക്ക് ശരദ് പവാറിന്റെ പാര്‍ടിയുടെ പിന്തുണ നല്‍കാനും തീരുമാനമായി.
നേരത്തെ, ഉദ്ധവ് താക്കറെ പാര്‍ടിക്ക് 20 സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 18 ലോക് സഭാമണ്ഡലങ്ങളിലേക്ക് ഉദ്ധവ് ശിവസേന കോ-ഓര്‍ഡിനേറ്റര്‍മാരെയും നിയമിച്ചിരുന്നു. ഇതിന് പിന്നാലെ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുല്‍ ഉദ്ധവിനെ നേരിട്ട് വിളിച്ച് സംസാരിച്ചിരുന്നു.
ശിവസേന, കോണ്‍ഗ്രസ്, എന്‍ സി പി യുടെ ശരദ് പവാര്‍ വിഭാഗം, പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡി എന്നിവരടങ്ങുന്ന മഹാരാഷ്ട്ര വികാസ് അഘാഡിയിലെ നേതാക്കളുമായി ഒരു മാസത്തിലേറെയായി സീറ്റുപങ്കിടല്‍ ചര്‍ചകള്‍ പുരോഗമിച്ചു വരികയായിരുന്നു.

Keywords: Lok Sabha elections 2024: Uddhav to contest from 21 seats, Cong 15 in Maharashtra Opposition deal, Maharashtra, News, Lok Sabha Election, Politics, Seat, Rahul Gandhi, Congress, NCP, Shiv Sena, NCP, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.