SWISS-TOWER 24/07/2023

Candidates | തമിഴ്നാട്ടില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഡി എം കെ, എ ഐ എ ഡി എം കെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; ജനവിധി തേടാന്‍ പുതുമുഖങ്ങളും, വനിതകള്‍ക്കും പ്രാധാന്യം, കനിമൊഴി തൂത്തുക്കുടിയില്‍ നിന്നും മത്സരിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (KVARTHA) തമിഴ്നാട്ടില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഡി എം കെ, എ ഐ എ ഡി എം കെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഡി എം കെ 21 സീറ്റുകളിലേക്കും എ ഐ എ ഡി എം കെ 16 സീറ്റുകളിലേക്കുമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. 39 സീറ്റുകളാണ് തമിഴ് നാട്ടിലുള്ളത്.

ഡി എം കെ സ്ഥാനാര്‍ഥി പട്ടിക മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആണ് പുറത്തിറക്കിയത്. പട്ടികയ്ക്കൊപ്പം തിരഞ്ഞെടുപ്പ് പ്രകടനപത്രികയും പുറത്തിറക്കി. 21 പേരില്‍ 11 സ്ഥാനാര്‍ഥികള്‍ പുതുമുഖങ്ങളാണ്. മൂന്നുപേരാണ് വനിതാ സ്ഥാനാര്‍ഥികള്‍.

Candidates | തമിഴ്നാട്ടില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഡി എം കെ, എ ഐ എ ഡി എം കെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; ജനവിധി തേടാന്‍ പുതുമുഖങ്ങളും, വനിതകള്‍ക്കും പ്രാധാന്യം, കനിമൊഴി തൂത്തുക്കുടിയില്‍ നിന്നും മത്സരിക്കും
 
ഡി എം കെ സ്ഥാനാര്‍ഥിയായി സെന്‍ട്രല്‍ ചെന്നൈയില്‍ ദയാനിധി മാരനും, ശ്രീപെരുംപതൂരില്‍ ടി ആര്‍ ബാലുവും വീണ്ടും മത്സരിക്കും. നീലഗിരിയില്‍ എ രാജയും തൂത്തുക്കുടിയില്‍ കനിമൊഴിയും വീണ്ടും ജനവിധി തേടും.

സി പി എമില്‍നിന്ന് ഏറ്റെടുത്ത കോയമ്പത്തൂരില്‍ ഗണപതി രാജ് കുമാറാണ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസില്‍നിന്ന് ഏറ്റെടുത്ത ആറണിയില്‍ ധരണി വെന്തനും തേനിയില്‍ തങ്ക തമിഴ് സെല്‍വനും മത്സരിക്കും.

ഡി എം കെയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പൗരത്വഭേദഗതി നിയമം, ഏകസിവില്‍കോഡ്, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നിവ പിന്‍വലിക്കുമെന്ന് പറയുന്നു. പാചകവാതകനിരക്ക് 500 രൂപയാക്കുമെന്നും പെട്രോളിന് 75 രൂപയും ഡീസലിന് 65 രൂപയുമാക്കി കുറയ്ക്കുമെന്നും വാഗ്ദാനമുണ്ട്. ചെന്നൈയില്‍ സുപ്രീംകോടതി ബെഞ്ച്, പുതുച്ചേരിക്ക് സംസ്ഥാന പദവി, നീറ്റ് പരീക്ഷ എടുത്തുകളയും തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയിലുണ്ട്.

ജെനറല്‍ സെക്രടറി എടപ്പാടി കെ പളനിസ്വാമിയാണ് എ ഐ എ ഡി എം കെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

Keywords: Lok Sabha elections 2024: DMK releases first list of candidates, manifesto; Kanimozhi renominated from Thoothukudi, Chennai, News, Lok Sabha election, Politics, Candidates, DMK, AIADMK, Manifesto, National News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia