New Voter | ലോക്‌സഭാ തിരഞ്ഞെടുപ്പ്: കന്നിവോട്ടറാണോ, എങ്ങനെ വോട്ട് ചെയ്യാം? അറിയേണ്ടതെല്ലാം!
Mar 18, 2024, 17:16 IST
ന്യൂഡെൽഹി: (KVARTHA) ഏപ്രിൽ 19 മുതൽ ജൂൺ ഒന്ന് വരെ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 18-19 വയസ് പ്രായത്തിലുള്ള 1.8 കോടിയിലധികം കന്നി വോട്ടർമാരും തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കും. വോട്ടർപട്ടിക തയ്യാറാക്കുന്ന വർഷം ജനുവരി ഒന്നിന് 18 വയസ് തികഞ്ഞ എല്ലാ ഇന്ത്യൻ പൗരന്മാർക്കും അവരുടെ മണ്ഡലത്തിൽ വോട്ടർമാരായി രജിസ്റ്റർ ചെയ്യാൻ അർഹതയുണ്ട്. വോട്ട് ചെയ്യാൻ വോട്ടർ പട്ടികയിൽ പേരുണ്ടായിരിക്കേണ്ടത് പ്രധാനമാണ്.
എങ്ങനെ വോട്ട് ചെയ്യാം?
* വോട്ടെടുപ്പ് ദിവസം, വോട്ടർ അവരുടെ പോളിംഗ് ബൂത്തിൽ പോയി ആദ്യത്തെ ഉദ്യോഗസ്ഥന് തിരിച്ചറിയൽ രേഖ കാണിക്കുക.
* അടുത്തതായി, രണ്ടാമത്തെ പോളിംഗ് ഉദ്യോഗസ്ഥന്റെ അടുത്തേക്ക് പോവുക. ഇടതു ചൂണ്ടുവിരലിൽ മായാത്ത മഷി അടയാളപ്പെടുത്തും.
* തുടർന്ന് വോട്ടർ രജിസ്റ്ററിൽ ഒപ്പിടുകയോ അല്ലെങ്കിൽ പെരുവിരൽ മുദ്ര പതിപ്പിക്കുകയോ ചെയ്യണം.
* ഇനി വോട്ട് ചെയ്യാനുള്ള അവസരമാണ്. പോളിങ് ബൂത്തിൽ വോട്ട് ചെയ്യാനായി ഒരുക്കിയ സ്ഥലത്ത് വോട്ടർ എത്തുമ്പോഴേക്കും പോളിങ് ഓഫീസർ സജ്ജമാക്കിയിരിക്കും.
* തുടർന്ന് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിൽ (EVM), വോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാനാർത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള നീല ബട്ടൺ അമർത്തുക. വോട്ടുചെയ്ത സ്ഥാനാർത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ചുവന്ന ലൈറ്റ് കത്തും
* ബാലറ്റ് യൂനിറ്റിന് സമീപത്തുള്ള വിവിപാറ്റ് മെഷീനിലെ പ്രിൻററിൽ വോട്ട് ചെയ്ത സ്ഥാനാർത്ഥിയുടെ ക്രമനമ്പർ, പേര്, ചിഹ്നം എന്നിവ അച്ചടിച്ച സ്ലിപ് ഏഴ് സെക്കൻഡ് കാണാം. തുടർന്ന് വോട്ടുചെയ്ത സ്ലിപ്, മെഷീനിലെ ബോക്സിൽ നിക്ഷേപിക്കുകയും ബീപ് ശബ്ദം കേൾക്കുകയും ചെയ്യും.
പരാതി സമർപ്പിക്കാം
വോട്ടർ പട്ടികയിലോ മറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ ഒരു വോട്ടർക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ, അവർക്ക് പോളിംഗ് ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസറെ സമീപിക്കാം. കൂടാതെ പോളിങ് ബൂത്തിൽ വോട്ടറെക്കുറിച്ച് സംശയം തോന്നിയാൽ പ്രിസൈഡിങ് ഓഫീസര്‍ക്ക് തിരിച്ചറിയൽ കാര്‍ഡ് പരിശോധിക്കാവുന്നതാണ്. കള്ളവോട്ട് ചെയ്യാനാണ് എത്തിയതെന്ന് തെളിഞ്ഞാല്‍ പൊലീസിനെ വിവരമറിയിക്കും. പൊലീസിന് കേസും രജിസ്റ്റർ ചെയ്യാം.
വോട്ട് ചെയ്യാനെത്തിയ ആള്‍ യഥാര്‍ഥ വോട്ടറല്ലെന്ന് സംശയമുണ്ടെങ്കില്‍ ബൂത്ത് ഏജൻറുമാര്‍ക്ക് ചലഞ്ച് ചെയ്യാനുമാവും. പ്രിസൈഡിങ് ഓഫിസര്‍ നടത്തുന്ന അന്വേഷണത്തില്‍ ചലഞ്ച് തെറ്റാണെന്ന് കണ്ടെത്തിയാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കും. അല്ലെങ്കിൽ പൊലീസിന് കൈമാറും. വോട്ട് മറ്റാരോ ചെയ്തതായി വോട്ടർ പരാതിപ്പെട്ടാല്‍ ടെണ്ടേര്‍ഡ് ബാലറ്റ് വഴി വോട്ട് ചെയ്യാം. ഈ വോട്ട് വോട്ടുയന്ത്രത്തിൽ റെക്കോര്‍ഡ് ചെയ്യപ്പെടില്ല. ചെറിയ ഭൂരിപക്ഷത്തില്‍ സ്ഥാനാര്‍ഥികള്‍ വിജയിക്കുന്ന സാഹചര്യത്തില്‍ ടെണ്ടേര്‍ഡ് ബാലറ്റുകള്‍ പരിശോധനക്കായി കോടതിയില്‍ ഹാജരാക്കും.
തിരിച്ചറിയൽ രേഖകൾ:
വോട്ട് ചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയൽ കാർഡ് ആണ് പോളിങ് ബൂത്തിലെ ഉദ്യോഗസ്ഥരെ കാണിക്കേണ്ടത്. വോട്ടർ ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, ആധാർ കാർഡ് തുടങ്ങിയവ ഹാജരാക്കാം.

Keywords: Lok Sabha Election, Voter ID, Politics, Lifestyle, News, News-Malayalam-News, National, National-News, Election-News, Lifestyle, New Delhi, Lok Sabha Election: A Guide On How To Vote For First Time-Voters.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.