Protest | രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ലോക്സഭാ സെക്രടേറിയറ്റിന്റെ വിജ്ഞാപനം കീറിയെറിഞ്ഞ് പ്രതിഷേധം; ഹൈബി ഈഡനും, ടി എന്‍ പ്രതാപനുമെതിരെ നടപടിക്ക് സാധ്യത
Mar 27, 2023, 14:18 IST
ന്യൂഡെല്‍ഹി: (www.kvartha.com) രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ലോക്സഭാ സെക്രടേറിയറ്റിന്റെ വിജ്ഞാപനം കീറിയെറിഞ്ഞ് പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ നടപടിക്ക് സാധ്യത. ലോക്‌സഭയില്‍ രേഖകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ച ഇരുവരേയും സസ്പെന്‍ഡ് ചെയ്തേക്കുമെന്നാണ് സൂചന. പ്രതിഷേധം അതിരുകടന്നുവെന്ന നിഗമനത്തിലാണ് സ്പീകര്‍ നടപടിക്കൊരുങ്ങുന്നത്.
2019 ലെ ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനടെ കര്‍ണാടകയില്‍ വെച്ച് നടത്തിയ മോദി പരാമര്‍ശത്തിന്റെ പേരിലുണ്ടായ അപകീര്‍ത്തി കേസില്‍ സൂറത് കോടതി രാഹുലിനെ ശിക്ഷിച്ചതിന്റെ പശ്ചാത്തലത്തില്‍ എംപി സ്ഥാനത്ത് നിന്നും ലോക്സഭാ സെക്രടേറിയറ്റ് അദ്ദേഹത്തെ അയാഗ്യനാക്കിയിരുന്നു. രണ്ടുവര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്.
2019 ലെ ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനടെ കര്‍ണാടകയില്‍ വെച്ച് നടത്തിയ മോദി പരാമര്‍ശത്തിന്റെ പേരിലുണ്ടായ അപകീര്‍ത്തി കേസില്‍ സൂറത് കോടതി രാഹുലിനെ ശിക്ഷിച്ചതിന്റെ പശ്ചാത്തലത്തില്‍ എംപി സ്ഥാനത്ത് നിന്നും ലോക്സഭാ സെക്രടേറിയറ്റ് അദ്ദേഹത്തെ അയാഗ്യനാക്കിയിരുന്നു. രണ്ടുവര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്.
ഒരു അംഗത്തെ സസ്‌പെന്‍ഡ് ചെയ്യണമെങ്കില്‍ പാര്‍ലമെന്ററികാര്യ മന്ത്രിയോ സര്‍കാരോ പ്രമേയം കൊണ്ടുവന്ന് പാസാക്കണം. സഭയുടെ അന്തസ്സിനുചേരാത്ത രീതിയില്‍ പ്രവര്‍ത്തിക്കുകയോ സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായോ പ്രതികരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പ്രമേയം കൊണ്ടുവന്ന് പാസാക്കേണ്ടത്.
പ്രമേയം കൊണ്ടുവരുന്നതു സംബന്ധിച്ച് ഇതുവരെ സര്‍കാരിന്റെ ഭാഗത്തുനിന്ന് തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് സൂചന. എന്നാല്‍, ഇരുവരുടെയും പ്രതിഷേധം അതിരുകടന്നതാണെന്ന തരത്തിലുള്ള സൂചന സ്പീകറുടെ ഓഫിസില്‍ നിന്നും ലഭിക്കുന്നുണ്ട്.
Keywords: Lok Sabha adjourned in seconds as MPs hurl papers at Chair, protest against Rahul Gandhi’s ‘illegal disqualification’, New Delhi, News, Politics, Loksabha, Protest, Trending, Congress, National, Rahul Gandhi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.