മൈതാനത്ത് ആളുകള്‍ ഒത്തുകൂടി ക്രിക്കറ്റ് മത്സരം; ബിജെപി നേതാവടക്കം 20 പേര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസ്
Apr 23, 2020, 17:30 IST
ADVERTISEMENT
ലഖ്‌നൗ: (www.kvartha.com 23.04.2020) ലോക് ഡൗണ്‍ ലംഘിച്ച് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചതിന് ബിജെപി പ്രാദേശിക നേതാവടക്കം 20 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശ് ബാരബങ്കി ജില്ലയിലെ പാന്‍പുര്‍ ഗ്രാമത്തില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം.
ഗ്രാമത്തിലെ മൈതാനത്ത് ആളുകള്‍ ഒത്തുകൂടി ക്രിക്കറ്റ് മത്സരം നടക്കുന്നതായി രാവിലെയാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസെത്തി മത്സരം തടയുകയും ലോക് ഡൗണ്‍ ലംഘിച്ച് മത്സരം സംഘടിപ്പിച്ചതിന് 20 പേര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുക്കുകയുമായിരുന്നു.
ബിജെപി പ്രാദേശിക നേതാവായ സുധീര്‍സിങ് അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചതെന്ന് പൊലീസ് സൂപ്രണ്ട് അരവിന്ദ് ചതുര്‍വേദി പറഞ്ഞു.
Keywords: News, National, India, Lucknow, Police, Case, BJP, Cricket, Lockdown violation; Bjp leader and other 19 booked for conducting cricket match
ഗ്രാമത്തിലെ മൈതാനത്ത് ആളുകള്‍ ഒത്തുകൂടി ക്രിക്കറ്റ് മത്സരം നടക്കുന്നതായി രാവിലെയാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസെത്തി മത്സരം തടയുകയും ലോക് ഡൗണ്‍ ലംഘിച്ച് മത്സരം സംഘടിപ്പിച്ചതിന് 20 പേര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുക്കുകയുമായിരുന്നു.
ബിജെപി പ്രാദേശിക നേതാവായ സുധീര്‍സിങ് അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചതെന്ന് പൊലീസ് സൂപ്രണ്ട് അരവിന്ദ് ചതുര്‍വേദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

