രാജ്യത്ത് ലോക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 01.05.2020) രാജ്യത്ത് ലോക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍. മെയ് മൂന്നിന് ലോക് ഡൗണ്‍ കാലാവധി തീരുന്നതിനിടെയാണ് ലോക് ഡൗണ്‍ നീട്ടിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ അറിയിപ്പ്.

മെയ് പതിനേഴ് വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. ട്രെയിന്‍, വിമാന സര്‍വീസുകള്‍ തുടങ്ങില്ല, റോഡ് ഗതാഗതവും പതിനേഴ് വരെയില്ല.

രാജ്യത്ത് ലോക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി

മാര്‍ച്ച് 24 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനം തടയുന്നതിനായി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നുവെന്നാണ് പ്രധാനമന്ത്രി അന്ന് പറഞ്ഞത്. കര്‍ശന നിയന്ത്രണങ്ങളോടെ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ ആദ്യ ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ അതിഥി തൊഴിലാളികളുടെ മടക്കവും മറ്റും സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നെങ്കിലും പിന്നീട് ഫലപ്രദമായി തന്നെ ഇത് നടപ്പിലാക്കപ്പെട്ടു.

പിന്നീട് രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ കേന്ദ്രസര്‍ക്കാര്‍ മെയ് മൂന്നു വരെ ലോക്ക് ഡൗണ്‍ നീട്ടുകയും ചെയ്തു. കൊവിഡ് ബാധയുടെ തീവ്രത അടിസ്ഥാനമാക്കി രാജ്യത്തെ വിവിധ സോണുകളായി തിരിച്ച് ഇളവുകളോടെയായിരുന്നു രണ്ടാംഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

Keywords: Lockdown extended till May 17  in India, News, Lockdown, New Delhi, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script