2 ദിവസം കൊണ്ട് 1000 പുതിയ കേസുകള്‍; ലോക്ക് ഡൗണ്‍ തുടരണമെന്ന് പ്രധാനമന്ത്രി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ശുപാര്‍ശ; ഒപ്പം കടുത്ത നടപടി എടുക്കണമെന്നും ആവശ്യം

 


ന്യൂഡെല്‍ഹി: (www.kvartha.com 09.04.2020) ഏപ്രില്‍ പതിനാലിന് അവസാനിക്കുന്ന ദേശീയ ലോക്ക് ഡൗണ്‍ തുടരണമെന്ന് പ്രധാനമന്ത്രി നിയോഗിച്ച ഉന്നതാധികാര സമിതി ശുപാര്‍ശ ചെയ്തു. രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആയിരം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

2 ദിവസം കൊണ്ട് 1000 പുതിയ കേസുകള്‍; ലോക്ക് ഡൗണ്‍ തുടരണമെന്ന് പ്രധാനമന്ത്രി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ശുപാര്‍ശ; ഒപ്പം കടുത്ത നടപടി എടുക്കണമെന്നും ആവശ്യം

ഈ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ തുടരുകയും ഇതോടൊപ്പം രോഗ വ്യാപനം ശക്തമായ മേഖലകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുകയും വേണമെന്നാണ് ഉന്നതാധികാര സമിതി ശുപാര്‍ശ ചെയ്യുന്നത്. ലോക്ക് ഡൗണ്‍ കൊണ്ടു മാത്രം കൊവിഡ് വൈറസ് വ്യാപനം തടയാനാവില്ലെന്നും ഉന്നതാധികാരസമിതി ശുപാര്‍ശ ചെയ്തു.

Keywords:  Lockdown beyond April 14? Centre mulls extension after state govts, experts raise red flags, New Delhi, News, Lockdown, Prime Minister, Narendra Modi, Report, Trending, Patient, Increased, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia