ട്രെയിന്‍-വിമാന സര്‍വീസുകള്‍ മെയ് മൂന്നിന് ശേഷവും പുനരാരംഭിച്ചേക്കില്ല, അന്തിമ തീരുമാനം പ്രധാനമന്ത്രിയുടെ യോഗത്തില്‍
Apr 19, 2020, 10:01 IST
ന്യൂഡെൽഹി: (www.kvartha.com 19.04.2020) ലോക്ക് ഡൗണ്‍ മേയ് മൂന്നിന് അവസാനിച്ചാലും ട്രെയിന്‍, വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കില്ലെന്ന് സൂചന. കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന മന്ത്രിമാരുടെ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് വിമാന ട്രെയിൻ സർവീസുകൾ സംബന്ധിച്ച കാര്യങ്ങൾ ചർച്ചയായത്. അതേസമയം വിമാന-ട്രെയിൻ സർവീസുകൾ സംബന്ധിച്ച അന്തിമ തീരുമാനം പ്രധാനമന്ത്രിയുടെ യോഗത്തില്‍ ഉണ്ടാകുമെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന.
രാജ്‌നാഥ് സിങിന്റെ വീട്ടിൽ ചേർന്ന യോഗത്തിൽ പങ്കെടുത്ത ടെക്സ്റ്റൈല്‍ മന്ത്രി സ്മൃതി ഇറാനിയും വ്യോമയാന മന്ത്രി ഹര്‍ദീപ് പുരിയും പ്രധാനമന്ത്രിയുമായി ചേര്‍ന്ന് നടത്തുന്ന കൂടിക്കാഴ്ചയിലേ അന്തിമ തീരുമാനമുണ്ടാകൂ.
മേയ് 15 മുതല്‍ വ്യോമ ഗതാഗതം ആരംഭിക്കാനാണ് നിലവില്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. വ്യോമ ഗതാഗതം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയുണ്ടായെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും ഹര്‍ദീപ് പുരി പറഞ്ഞു.
നേരത്തെ, മെയ് നാല് മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകളുടേയും ജൂണ്‍ ഒന്ന് മുതല്‍ അന്താരാഷ്ട്ര സര്‍വീസുകളുടേയും ബുക്കിംഗ് എയര്‍ ഇന്ത്യ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിന്റെ ഉത്തരവിന് ശേഷം മാത്രം ബുക്കിംഗ് തുടങ്ങിയാല്‍ മതിയെന്ന നിര്‍ദേശം വിമാന കമ്പനികൾക്ക് വ്യോമയാന മന്ത്രാലയം നല്‍കി. മെയ് നാല് മുതല്‍ ആഭ്യന്തര സര്‍വ്വീസിനുള്ള ബുക്കിംഗ് തുടങ്ങുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചതിന് പിന്നാലെയായിരുന്നു വ്യോമയാന മന്ത്രിയുടെ വിശദീകരണം.
നേരത്തേ, ലോക്ക് ഡൗണ്‍ അവസാനിക്കുന്നതിന് തൊട്ടടുത്ത ദിവസം ഭാഗികമായി ആഭ്യന്തര സർവീസ് ആരംഭിക്കാൻ എയര്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. ആദ്യ ഘട്ട ലോക്ക് ഡൗണ്‍ ഏപ്രില്‍ പതിനാലിന് അവസാനിക്കുമെന്ന് കണ്ട് അടുത്ത ദിവസം മുതലുള്ളചില സ്വകാര്യ വിമാന കമ്പനികൾ ബുക്കിംഗ് തുടങ്ങിയിരുന്നു.
Summay: Lock Down: Train and Flight services may not resume after May 3

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.