'ദരിദ്രരെ സഹായിക്കുന്നതില്‍ ഹൃദയശൂന്യരായ സര്‍ക്കാര്‍'; വിശപ്പകറ്റാന്‍ തെരുവോരങ്ങളില്‍ ഭക്ഷണം ശേഖരിക്കാനെത്തുന്ന പാവങ്ങള്‍ക്ക് വേണ്ടി നേരത്തെ തന്നെ എന്തെങ്കിലും ചെയ്യാമായിരുന്നു, കേന്ദ്രത്തിനെതിരെ വിമര്‍ശനമുന്നയിച്ച് ചിദംബരം
Apr 19, 2020, 12:26 IST
ന്യൂഡെല്‍ഹി: (www.kvartha.com 19.04.2020) ലോക് ഡൗണ്‍ കാലത്ത് ദരിദ്രരെ സഹായിക്കുന്നതില്‍ ഹൃദയശൂന്യരാണ് കേന്ദ്ര സര്‍ക്കാരെന്ന് ചിദംബരം. കൊവിഡ് കാലത്തെ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഈ പാവങ്ങളുടെ കൈയില്‍ പണമില്ലെന്നതിന്റെ തെളിവാണ് ഭക്ഷണം ശേഖരിക്കാന്‍ എത്തുന്നവരുടെ നീണ്ട നിര. ഹൃദയശൂന്യമായവര്‍ക്ക് മാത്രമേ ഇങ്ങനെ ഒന്നും ചെയ്യാതെ നില്‍ക്കാനാകൂവെന്നും ചിദംബരം ആരോപിച്ചു.
പാവപ്പെട്ടവര്‍ക്ക് പണം നല്‍കി വിശപ്പകറ്റാനും അവരുടെ അന്തസ്സ് കാക്കാനും എന്തുകൊണ്ട് നടപടിയെടുത്തില്ല, ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ധാന്യം സൗജന്യമായി പാവങ്ങള്‍ക്ക് നല്‍കാന്‍ എന്തുകൊണ്ട് നടപടിയെടുത്തില്ല എന്നീ ചോദ്യങ്ങളും ചിദംബരം ഉന്നയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവര്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പരാജയപ്പെട്ടെന്നും രാജ്യം നിസ്സാഹയതയോടെ നോക്കി നില്‍ക്കുകയാണെന്നും ചിദംബരം ട്വീറ്റ് ചെയ്തു.
കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പാര്‍ട്ടി തലത്തില്‍ 11 അംഗ സമിതിയെ രൂപീകരിച്ചിരുന്നു. പിന്നാലെയാണ് കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ചിദംബരം രംഗത്തെത്തിയത്.
ആദ്യഘട്ട ലോക് ഡൗണ്‍ പിന്നിട്ട് രാജ്യം രണ്ടാം ഘട്ട ലോക് ഡൗണിലാണ്. ഇതിനിടെ കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചുള്ള പലായനവും തെരുവുകളില്‍ ജീവിക്കുന്നവരുടെ സുരക്ഷിതത്വവും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

Keywords: News, National, India, New Delhi, Central Government, Chidambaram, Congress, Twitter, Lockdown, Nirmala Seetharaman, Prime Minister, Narendra Modi, Lock Down Chidambaram Calls Central Government HeartlessThere is overwhelming evidence that more and more people have run out of cash and are forced to stand in lines to collect free cooked food. Only a heartless government will stand by and do nothing.— P. Chidambaram (@PChidambaram_IN) April 19, 2020
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.