SWISS-TOWER 24/07/2023

കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ സമ്മതിക്കാതെ ഒരു കൂട്ടം ആള്‍ക്കാര്‍; കല്ലുകളും വടികളുമായി ശ്മശാനത്തില്‍ തടിച്ചുകൂടിയവര്‍ ആംബുലന്‍സിനു നേരെ കല്ലെറിഞ്ഞു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 20.04.2020) കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ സമ്മതിക്കാതെ കല്ലുകളും വടികളുമായി ശ്മശാനത്തില്‍ തടിച്ചുകൂടിയ ഒരു കൂട്ടം ആള്‍ക്കാര്‍ ആംബുലന്‍സിനു നേരെ കല്ലെറിഞ്ഞു. ചെന്നൈയിലെ വേലങ്കാട് ശ്മശാനത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഭവമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് പൊലീസ് സംരക്ഷണത്തില്‍ അതേ ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു.

കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ സമ്മതിക്കാതെ ഒരു കൂട്ടം ആള്‍ക്കാര്‍; കല്ലുകളും വടികളുമായി ശ്മശാനത്തില്‍ തടിച്ചുകൂടിയവര്‍ ആംബുലന്‍സിനു നേരെ കല്ലെറിഞ്ഞു

ഞായറാഴ്ച രാത്രിയാണ് നഗരത്തിലെ പ്രമുഖ ന്യൂറോസര്‍ജനും സ്വകാര്യ ആശുപത്രി ചെയര്‍മാനുമായ അമ്പത്തഞ്ചുകാരന്‍ മരിച്ചത്. തുടര്‍ന്ന് അര്‍ധരാത്രിയോടെ മൃതദേഹം വേലങ്കാട് ശ്മശാനത്തിലേക്ക് ആംബുലന്‍സില്‍ എത്തിച്ചു. മൃതദേഹം സംസ്‌കരിക്കുന്നതിന്റെ ഭാഗമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണുമാറ്റി തുടങ്ങിയതോടെ ആളുകള്‍ എത്തുകയും തുടര്‍ന്ന് കല്ലെറിയാന്‍ തുടങ്ങുകയുമായിരുന്നു.

മരിച്ച ന്യൂറോസര്‍ജന്‍ നടത്തിയിരുന്ന ആശുപത്രിയിലെ ജീവനക്കാരനായ ആനന്ദ് എന്നയാള്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കും കല്ലേറില്‍ പരിക്കേറ്റതായി പറഞ്ഞു. ആക്രമണത്തില്‍ ആംബുലന്‍സിന്റെ ചില്ലുകള്‍ തകര്‍ന്നു. തുടര്‍ന്ന് മൃതദേഹവുമായി ആംബുലന്‍സ് ശ്മശാനത്തില്‍നിന്ന് മടങ്ങിപ്പോയി. പിന്നീട് ഒരു മണിക്കൂറിനു ശേഷം പൊലീസുമായി തിരിച്ചെത്തി കനത്ത സുരക്ഷയില്‍ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

ഡോക്ടറുടെ മൃതദേഹം ആദ്യം കീഴ്പ്പാക്കത്തെ ശ്മശാനത്തിലാണ് എത്തിച്ചതെന്നും എന്നാല്‍ അവിടെയും നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിച്ചേര്‍ന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇരുപതുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാഴ്ച മുമ്പ് അമ്പത്തൂരിലും സമാനമായ സംഭവമുണ്ടായിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശിയും 56കാരനുമായ ഡോക്ടറുടെ മൃതദേഹം സംസ്‌കരിക്കാനെത്തിച്ചപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.

Keywords:  News, National, chennai, hospital, Doctor, Death, COVID19, Dead Body, Police, Locals opposes burial of doctor's body died of covid-19
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia