Found Dead | മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇരട്ടസഹോദരങ്ങള്‍ സമാനസാഹചര്യത്തില്‍ മരിച്ച നിലയില്‍; ഞെട്ടലില്‍ നിന്ന് മുക്തമാകാതെ കുടുംബം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ജയ്പുര്‍: (www.kvartha.com) രാജസ്താനില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇരട്ടസഹോദരങ്ങളെ സമാനസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 26കാരായ സുമര്‍ സിങ്, സോഹന്‍ സിങ് എന്നിവരാണ് സമാനമായ സാഹചര്യത്തില്‍ മരിച്ചത്. ഇരുവരും തമ്മില്‍ താമസിക്കുന്ന സ്ഥലങ്ങള്‍ തമ്മില്‍ 900 കിലോമീറ്ററായിരുന്നു  ദൂരം.
Aster mims 04/11/2022

ബുധനാഴ്ച രാത്രി സൂറതിലെ വീടിനു മുകളില്‍നിന്നു വീണു മരിച്ച നിലയിലാണ് സുമര്‍ സിങിനെ കമ്‌ടെത്തിയത്. ഫോണില്‍ ആരോടോ സംസാരിച്ചുകൊണ്ടിരിക്കെയാണ് സുമര്‍ വീണുമരിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. 

സഹോദരന്റെ മരണവാര്‍ത്ത അറിഞ്ഞ സോഹനെ വ്യാഴാഴ്ച വീട്ടിലെ വാടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടാമത്തെ മരണം ആത്മഹത്യയായി തള്ളിക്കളയാനാകില്ലെന്ന് സിന്ധാരി പൊലീസ് സ്റ്റേഷനിലെ എസ്എച്ഒ സുരേന്ദ്ര സിങ് പറയുന്നു.

Found Dead | മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇരട്ടസഹോദരങ്ങള്‍ സമാനസാഹചര്യത്തില്‍ മരിച്ച നിലയില്‍; ഞെട്ടലില്‍ നിന്ന് മുക്തമാകാതെ കുടുംബം


സോഹന്‍ ജയ്പുരില്‍ സെകന്‍ഡ് ഗ്രേഡ് ടീചര്‍ റിക്രൂട്മെന്റ് പരീക്ഷയ്ക്കുവേണ്ടി പഠിക്കുകയായിരുന്നു. സുമര്‍ ഗുജറാതിലെ സൂറതില്‍ ജോലി ചെയ്യുകയായിരുന്നു. ഇരുവരുടെയും മൃതദേഹം ജന്മാനാടായ സാര്‍നോ കാ തലയില്‍ ഒരേ ചിതയില്‍ സംസ്‌കരിച്ചു.

Keywords:  News,National,India,Rajasthan,Found,Found Dead,Local-News,Brothers,Twins,Police, Living 900-km Apart, Rajasthan Twins Die Within Hours In Similar Manner; Suicide Not Ruled Out
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia