സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: വിജയശതമാനം 83.05

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 21.05.2016) സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ആകെ വിജയശതമാനം 83.05. കഴിഞ്ഞ വര്‍ഷം 82 ശതമാനമായിരുന്നു. 10,67,900 പേരാണ് ഇത്തവണ പരീക്ഷയ്ക്കു രജിസ്റ്റര്‍ ചെയ്തിരുന്നത്. തെക്കന്‍ മേഖലയില്‍ 97.60 ശതമാനം വിജയവുമായി തിരുവനന്തപുരം മുന്നിട്ടു നില്‍ക്കുന്നു. ചെന്നൈ റീജിയണില്‍ 92.63 ശതമാനമാണ് വിജയം.

പതിവുപോലെ ആണ്‍കുട്ടികളെ ബഹുദൂരം പിന്നിലാക്കി പെണ്‍കുട്ടികള്‍ പതിവ് ആവര്‍ത്തിച്ചു. പെണ്‍കുട്ടികളുടെ വിജയശതമാനം 88.58ഉം ആണ്‍കുട്ടികളുടേത് 78.85 ശതമാനവുമാണ്. www.results.nic.in, www.cbseresults.nic.in, www.cbse.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലമറിയാം. ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പായ DigiResults വഴിയും ഫലമറിയാം.

ഈ വര്‍ഷം മുതല്‍ www.digilocker.gov.in എന്ന വെബ്‌സൈറ്റില്‍ ഡിജിറ്റല്‍ മാര്‍ക്ക് ഷീറ്റും ലഭിക്കും. ശനിയാഴ്ച മുതല്‍ ജൂണ്‍ നാലു വരെ ടെലികൗണ്‍സലിങ് ഉണ്ടായിരിക്കും.
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: വിജയശതമാനം 83.05


Also Read:
നെഞ്ചുവേദനയെത്തുടര്‍ന്ന് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി മരിച്ചു


Keywords:  LIVE: CBSE Class 12 results declared at cbseresults.nic.in; Delhi girl tops board, New Delhi, Students, chennai, Thiruvananthapuram, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia