SWISS-TOWER 24/07/2023

Lionel Messi | ബിസിസിഐക്ക് ലയണൽ മെസിയുടെ അപ്രതീക്ഷിത സമ്മാനം; ജയ് ഷായ്ക്ക് ഒപ്പിട്ട ജേഴ്‌സി അയച്ച് നൽകി; പ്രഗ്യാൻ ഓജ പങ്കിട്ട ഫോട്ടോ വൈറൽ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) അർജന്റീനയുടെ സൂപ്പർ സ്റ്റാർ ഫുട്ബോൾ താരം ലയണൽ മെസിക്ക് ലോകമെമ്പാടും ആരാധകരുണ്ട്. അദ്ദേഹത്തിന്റെ ആരാധകവൃന്ദത്തിൽ ലോകത്തിലെ ഏറ്റവും പ്രശസ്തരായ ചില വ്യക്തിത്വങ്ങൾ ഉൾപ്പെടുന്നു. 2022 ഫിഫ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ അർജന്റീനയെ കിരീട നേട്ടത്തിലേക്ക് നയിച്ചത് മുതൽ മെസിയുടെ പ്രശസ്തി കൂടുതൽ ഉയർന്നു.
            
Lionel Messi | ബിസിസിഐക്ക് ലയണൽ മെസിയുടെ അപ്രതീക്ഷിത സമ്മാനം; ജയ് ഷായ്ക്ക് ഒപ്പിട്ട ജേഴ്‌സി അയച്ച് നൽകി; പ്രഗ്യാൻ ഓജ പങ്കിട്ട ഫോട്ടോ വൈറൽ

അതിനിടെ, വെള്ളിയാഴ്ച ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (BCCI) സെക്രട്ടറി ജയ് ഷാ, മെസി ഒപ്പിട്ട ജേഴ്സി ഏറ്റുവാങ്ങി. മുൻ ഇന്ത്യൻ സ്പിന്നർ പ്രഗ്യാൻ ഓജ താനും ജയ് ഷായും, മെസി സമ്മാനമായി നൽകിയ ജേഴ്‌സി പിടിച്ച് നിൽക്കുന്ന ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. ഓജയുടെ പോസ്റ്റ് ഉടൻ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ വൈറലായി.

'ഗ്രേറ്റ് ഓഫ് ഓൾ ടൈം ജയ് ഭായിക്ക് തന്റെ ആശംസകളും ഒപ്പിട്ട മാച്ച് ജേഴ്‌സിയും അയച്ചു. എന്തൊരു എളിമയുള്ള വ്യക്തിത്വം. എനിക്കായി ഒരെണ്ണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു…. ഉടൻ', ഫോട്ടോ പങ്കിട്ട് ഓജ കുറിച്ചു. മൂന്നാം ലോകകപ്പ് കിരീടം നേടിയ അർജന്റീനയെ ജയ് ഷാ നേരത്തെ അഭിനന്ദിച്ചിരുന്നു. 'എന്തൊരു അവിശ്വസനീയമായ ഫുട്ബോൾ കളി! രണ്ട് ടീമുകളും അസാധാരണമായി കളിച്ചു, എന്നാൽ മൂന്നാം ലോകകപ്പ് കിരീടം നേടിയതിന് അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ! അർഹമായ വിജയം', ഫൈനലിന്ശേഷം അദ്ദേഹം ട്വീറ്റ് ചെയ്തു.

ഡിസംബർ 17ന് ലുസൈലിൽ നടന്ന ഫിഫ ലോകകപ്പ് ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെയാണ് മെസിയുടെ അർജന്റീന പരാജയപ്പെടുത്തിയത്. ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയ മെസി ലോകകപ്പിൽ ഉടനീളം നടത്തിയ മികച്ച പ്രകടനത്തിന്, കരിയറിൽ രണ്ടാം തവണയും ഗോൾഡൻ ബോൾ നേടി. നേരത്തെ 2014 ലും ഗോൾഡൻ ബോൾ നേടിയിരുന്നു.
Aster mims 04/11/2022

Keywords: Lionel Messi sends signed jersey to BCCI secretary Jay Shah, Pragyan Ojha shares photo on Instagram, National,News,Top-Headlines,Latest-News,Mumbai,Lionel Messi,instagram,viral.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia