Linking Aadhar | ആധാർ കാർഡ് ബന്ധിപ്പിച്ചില്ലെങ്കിൽ വോടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുമോ? സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശത്തിന് മറുപടിയുമായി തെരഞ്ഞെടുപ്പ് കമീഷൻ.
Aug 23, 2022, 11:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) വോടർ പട്ടികയുമായി ആധാർ കാർഡ് ബന്ധിപ്പിച്ചില്ലെങ്കിൽ വോടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് പ്രചരിച്ച അഭ്യൂഹത്തിന് മറുപടിയുമായാണ് കമീഷൻ രംഗത്തെത്തിയത്. വോടർമാർ ഫോം ആറ് ബി പൂരിപ്പിച്ച് സമർപിക്കണമെന്നത് അവരുടെ ആഗ്രഹത്തിന് അനുസൃതമാണെന്ന് കമീഷൻ അറിയിച്ചു. ഒരു വ്യക്തിക്ക് ആധാർ നമ്പർ നൽകാൻ താത്പര്യം ഇല്ലെങ്കിൽ, വോടർ പട്ടികയിലെ വിവരങ്ങൾ നീക്കില്ല.
വോടർ പട്ടികയിലെ എൻട്രികൾ പരിശോധിക്കുന്നതിനും വോടർമാരുടെ ഐഡന്റിറ്റി അറിയുന്നതിനും ആധാർ കാർഡ് ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഈ വർഷം ജൂലൈ നാലിന് എല്ലാ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ കത്തയച്ചിരുന്നു. നിലവിലുള്ള വോടർമാരുടെ ആധാർ നമ്പർ ശേഖരിക്കുന്നതിനായി ആറ് ബി എന്ന പുതിയ ഫോമും അവതരിപ്പിച്ചു.
1950ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 23-ാം വകുപ്പിൽ വരുത്തിയ ഭേദഗതിയിൽ, വോടർ പട്ടികയിൽ രജിസ്‌ട്രേഷനായി അപേക്ഷിക്കുന്ന പൗരന്മാർക്ക് സ്വമേധയാ ആധാർ വിവരങ്ങൾ നൽകാമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വോടർക്ക് ആധാർ നമ്പർ ഇല്ലെങ്കിലോ ഏതെങ്കിലും കാരണത്താൽ ആധാർ നമ്പർ നൽകാൻ കഴിയുന്നില്ലെങ്കിലോ, ഫോം ആറ് ബിയിൽ പറഞ്ഞിരിക്കുന്ന പതിനൊന്ന് ഓപ്ഷനൽ രേഖകളിൽ ഒന്ന് സമർപിക്കാൻ ആവശ്യപ്പെടാമെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഏതെങ്കിലും ഒന്നിന്റെ പകർപ്പ് സമർപിക്കണമെന്ന് കമീഷൻ അറിയിച്ചു.

Keywords: Linking Aadhar to voter ID voluntary: Election Commission, News, Top-Headlines, Latest-News, Social Media, Aadhar Card, National, Newdelhi, Voter ID.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.