Layoff | ലിങ്ക്ഡ്ഇൻ ഈ വർഷം രണ്ടാം തവണയും കൂട്ടപിരിച്ചുവിടൽ പ്രഖ്യാപിച്ചു; 668 ജീവനക്കാർക്ക് ജോലി നഷ്ടമാകും

 


ന്യൂഡെൽഹി: (KVARTHA) മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇൻ ജീവനക്കാർക്ക് വീണ്ടും വലിയ തിരിച്ചടി. കമ്പനി ഈ വർഷം രണ്ടാം തവണയും പിരിച്ചുവിടൽ പ്രഖ്യാപിച്ചു. 668 ജീവനക്കാരെ പിരിച്ചുവിടുമെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. കമ്പനി വരുമാന വളർച്ചയിൽ മാന്ദ്യം നേരിടുന്നുണ്ടെന്നും അതിനാലാണ് പിരിച്ചുവിടാൻ തീരുമാനിച്ചതെന്നും ലിങ്ക്ഡ്ഇൻ വ്യക്തമാക്കി.

Layoff | ലിങ്ക്ഡ്ഇൻ ഈ വർഷം രണ്ടാം തവണയും കൂട്ടപിരിച്ചുവിടൽ പ്രഖ്യാപിച്ചു; 668 ജീവനക്കാർക്ക് ജോലി നഷ്ടമാകും

എൻജിനീയറിംഗ്, ഫിനാൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവരെയാണ് പിരിച്ചുവിടുക. നിലവിൽ കമ്പനിയിൽ 20,000 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഇതിൽ മൂന്ന് ശതമാനം പേരെയാണ് പിരിച്ചുവിടൽ ബാധിക്കുക. നേരത്തെ മെയ് മാസത്തിൽ ലിങ്ക്ഡ്ഇൻ 716 പേരെ പിരിച്ചുവിട്ടിരുന്നു. ഇതോടെ ഈ വർഷം 1400 ഓളം ജീവനക്കാർക്കാണ് ജോലിയിൽ നിന്ന് പുറത്തുപോകേണ്ടി വരിക.

ഈ വർഷം, ടെക് കമ്പനികൾ വലിയ തോതിൽ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെടേണ്ടി വന്നു. സാങ്കേതിക മേഖലയിൽ 1,41,516 ജീവനക്കാരെയാണ് വിവിധ കമ്പനികൾ ആദ്യ പകുതിയിൽ പിരിച്ചുവിട്ടത്. എന്നിരുന്നാലും, പിരിച്ചുവിടൽ സംഭവങ്ങൾക്കിടയിൽ, ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) 40,000 ഒഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷം 40,000 പുതുമുഖങ്ങളെ നിയമിക്കാൻ കമ്പനി പദ്ധതിയിടുന്നതായി ടിസിഎസ് സിഇഒ എൻ ഗണപതി സുബ്രഹ്മണ്യം നേരത്തെ പറഞ്ഞിരുന്നു.

Keywords: News, National, New Delhi, Layoff, LinkedIn, Jobs, Microsoft,   LinkedIn lays off 668 employees in second cut this year.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia