രജനീകാന്തിന്റെ വീടിന് മുന്നില്‍ വിതരണക്കാര്‍ ഭിക്ഷക്കാരായി സമരം നടത്തും
Feb 17, 2015, 16:30 IST
ചെന്നൈ: (www.kvartha.com 17/02/2015) സ്റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ വീടിന് മുന്നില്‍ വിതരണക്കാര്‍ ഭിക്ഷക്കാരായി സമരം നടത്തുമെന്ന് റിപോര്‍ട്ട്. രജനി നായകനായി അഭിനയിച്ച ലിങ്ക എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞതിനെ തുടര്‍ന്ന് വിതരണക്കാര്‍ക്കുണ്ടായ നഷ്ടം നികത്തണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നത്.
ചൊവ്വാഴ്ച മുതല്‍ സമരം നടത്തുമെന്നാണ് വിതരണക്കാര്‍ അറിയിച്ചിരിക്കുന്നത്. നേരത്തെ ഇക്കാര്യം ഉന്നയിച്ച് വിതരണക്കാര്‍ നിരാഹാര സമരം നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതേതുടര്‍ന്നാണ് തെണ്ടല്‍ സമരവുമായി മുന്നോട്ട് പോകാന്‍ വിതരണക്കാര്‍ തീരുമാനിച്ചത്. സിനിമ ഇറക്കിയതില്‍ വിതരണക്കാര്‍ക്കുണ്ടായ 35 കോടി രൂപയുടെ നഷ്ടം നികത്തണമെന്നാവശ്യപ്പെട്ടാണ് സമരം.
സിനിമയുടെ നിര്‍മാതാവ് റോക്‌സിന്‍ വെങ്കടേശ്വറിനോടാണ് വിതരണക്കാര്‍ 35 കോടി രൂപ ആവശ്യപ്പെട്ടത്. വിതരണക്കാരുടെ ആവശ്യത്തെക്കുറിച്ച് പഠിയ്ക്കുന്നതിനായി രജനീകാന്ത് അടുത്ത സുഹൃത്തും വിതരണക്കാരനുമായ തിരുപ്പൂര്‍ സുബ്രഹ്മണ്യനെ നിയോഗിച്ചിരുന്നു.
പഠനത്തില്‍ വിതരണക്കാര്‍ക്ക് നഷ്ടമുണ്ടായതായി കണ്ടെത്തിയിരുന്നെങ്കിലും നഷ്ടം നികത്താന്‍
നിര്‍മാതാവ് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ട് പോകാന്‍ വിതരണക്കാര്‍ തീരുമാനിച്ചത്. തങ്ങള്‍ ആവശ്യപ്പെടുന്ന തുക രജനിയുടെ പ്രതിഫലത്തിന്റെ പകുതി പോലും വരില്ലെന്നാണ് വിതരണക്കാര്‍ പറയുന്നത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ചു, നഗ്‌ന ഫോട്ടോയെടുത്തു
Keywords: 'Lingaa' distributors to protest by begging, chennai, Report, Media, Friends, Study, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.