Complaint | ദുബൈ -ഡെല്‍ഹി എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ പൈലറ്റ് പെണ്‍സുഹൃത്തിനെ കോക്പിറ്റില്‍ കയറ്റിയെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ച് ഡിജിസിഎ; പെണ്‍കുട്ടിക്ക് മദ്യവും ഭക്ഷണവും നല്‍കാന്‍ ആവശ്യപ്പെട്ടെന്ന് കാബിന്‍ ക്രൂ
Apr 21, 2023, 12:38 IST
ന്യൂഡെല്‍ഹി: (www.kvartha.com) ദുബൈ -ഡെല്‍ഹി എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ പൈലറ്റ് പെണ്‍സുഹൃത്തിനെ കോക്പിറ്റില്‍ കയറ്റിയെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ച് ഡിജിസിഎ. ഫെബ്രുവരി 27നാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്.
പൈലറ്റിന്റെ അനുമതിയോടെ വിമാന ജീവനക്കാര്‍ക്ക് മാത്രമേ കോക്പിറ്റില്‍ പ്രവേശനമുള്ളൂ എന്നിരിക്കെയാണ് നിയമങ്ങള്‍ കാറ്റില്‍ പറത്തി പെണ്‍സുഹൃത്തിനെ അവിടെ ഇരുത്തിയതെന്നാണ് ആരോപണം. കോക്പിറ്റില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ബ്രീത് അനലൈസര്‍ ടെസ്റ്റ് നടത്തുകയും വേണം. നിലവിലെ സംഭവത്തിന്റെ സാങ്കേതിക സുരക്ഷാ തലങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് വ്യോമയാന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരു മണിക്കൂറോളം യുവതി കോക്പിറ്റില്‍ ചെലവഴിച്ചെന്നാണ് കാബിന്‍ ക്രൂവിന്റെ പരാതിയില്‍ പറയുന്നത്.
Keywords: ‘Like living room’: Air India pilot let woman friend into cockpit on flight, complains crew, New Delhi, News, Air India, Probe, Complaint, Allegation, Food, Liquor, National.
സുരക്ഷാ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുവെന്ന് ആരോപിച്ച് ഒരു കാബിന്‍ ക്രൂ നല്‍കിയ പരാതിയിലാണ് ഡിജിസിഎ അന്വേഷണം ആരംഭിച്ചത്. സംഭവത്തില്‍ നേരിട്ട് ഹാജരാകാന്‍ വിമാന ജീവനക്കാര്‍ക്ക് ഡിജിസിഎ നിര്‍ദേശം നല്‍കി. സംഭവത്തില്‍ എയര്‍ ഇന്‍ഡ്യയും പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
മാര്‍ച് മൂന്നിനാണ് ജീവനക്കാരില്‍ ഒരാള്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. കാബിന്‍ ക്രൂവിന്റെ പരാതി ഇങ്ങനെ:
ബോര്‍ഡിങ്ങിന് മുന്‍പ് പൈലറ്റിനായി ഏറെ നേരം കാത്തു നിന്നെങ്കിലും റിപോര്‍ടിങ് സമയം കഴിഞ്ഞിട്ടും എത്തിയില്ല. ഇതോടെ ഞാന്‍ വിമാനത്തില്‍ കയറി. ഏറെ നേരം കഴിഞ്ഞ് യാത്രക്കാര്‍ക്കൊപ്പമാണ് അദ്ദേഹം എത്തിയത്. എത്തിയപ്പോള്‍ത്തന്നെ ഇകണോമിക് ക്ലാസില്‍ തന്റെ പെണ്‍സുഹൃത്ത് യാത്ര ചെയ്യുന്നുണ്ടെന്നും അവര്‍ക്ക് ബിസിനസ് ക്ലാസിലേക്കു മാറ്റം കിട്ടുമോ എന്ന് നോക്കണമെന്നും അറിയിച്ചു. എന്നാല്‍ ബിസിനസ് ക്ലാസില്‍ ഒഴിവില്ലെന്ന് ഞാന്‍ അദ്ദേഹത്തെ അറിയിച്ചു.
തുടര്‍ന്ന് തന്റെ സുഹൃത്തിനെ കോക്പിറ്റിലേക്കു കൊണ്ടുവരാന്‍ എന്നോട് ആവശ്യപ്പെട്ടു. അവര്‍ക്ക് സുഖമായി ഇരിക്കാന്‍ കുറച്ച് തലയിണകള്‍ എത്തിക്കണമെന്നും നിര്‍ദേശിച്ചു. കോക്പിറ്റ് അതിമനോഹരമായി സജ്ജീകരിക്കണമെന്ന് പൈലറ്റ് ആവശ്യപ്പെട്ടു. പെണ്‍സുഹൃത്തിനായി തന്റെ സ്വീകരണമുറി ഒരുക്കാന്‍ ആവശ്യപ്പെട്ടതായിട്ടാണ് എനിക്കു തോന്നിയത്.
കോക്പിറ്റിലെ ഫസ്റ്റ് ഒബ്‌സര്‍വര്‍ സീറ്റിലാണ് അവര്‍ ഇരുന്നത്. മാത്രമല്ല, ആ പെണ്‍കുട്ടിക്ക് മദ്യവും ഭക്ഷണവും നല്‍കാനും ആവശ്യപ്പെട്ടു. കോക്പിറ്റില്‍ മദ്യം വിളമ്പാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ പൈലറ്റിന്റെ മട്ടും ഭാവവും മാറി. പിന്നീട് എന്നോട് പെരുമാറിയത് അവര്‍ക്കു വേണ്ടി ജോലി ചെയ്യുന്ന ഒരു വേലക്കാരി എന്ന നിലയിലാണ്.
മാര്‍ച് മൂന്നിനാണ് ജീവനക്കാരില്‍ ഒരാള്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. കാബിന്‍ ക്രൂവിന്റെ പരാതി ഇങ്ങനെ:
ബോര്‍ഡിങ്ങിന് മുന്‍പ് പൈലറ്റിനായി ഏറെ നേരം കാത്തു നിന്നെങ്കിലും റിപോര്‍ടിങ് സമയം കഴിഞ്ഞിട്ടും എത്തിയില്ല. ഇതോടെ ഞാന്‍ വിമാനത്തില്‍ കയറി. ഏറെ നേരം കഴിഞ്ഞ് യാത്രക്കാര്‍ക്കൊപ്പമാണ് അദ്ദേഹം എത്തിയത്. എത്തിയപ്പോള്‍ത്തന്നെ ഇകണോമിക് ക്ലാസില്‍ തന്റെ പെണ്‍സുഹൃത്ത് യാത്ര ചെയ്യുന്നുണ്ടെന്നും അവര്‍ക്ക് ബിസിനസ് ക്ലാസിലേക്കു മാറ്റം കിട്ടുമോ എന്ന് നോക്കണമെന്നും അറിയിച്ചു. എന്നാല്‍ ബിസിനസ് ക്ലാസില്‍ ഒഴിവില്ലെന്ന് ഞാന്‍ അദ്ദേഹത്തെ അറിയിച്ചു.
തുടര്‍ന്ന് തന്റെ സുഹൃത്തിനെ കോക്പിറ്റിലേക്കു കൊണ്ടുവരാന്‍ എന്നോട് ആവശ്യപ്പെട്ടു. അവര്‍ക്ക് സുഖമായി ഇരിക്കാന്‍ കുറച്ച് തലയിണകള്‍ എത്തിക്കണമെന്നും നിര്‍ദേശിച്ചു. കോക്പിറ്റ് അതിമനോഹരമായി സജ്ജീകരിക്കണമെന്ന് പൈലറ്റ് ആവശ്യപ്പെട്ടു. പെണ്‍സുഹൃത്തിനായി തന്റെ സ്വീകരണമുറി ഒരുക്കാന്‍ ആവശ്യപ്പെട്ടതായിട്ടാണ് എനിക്കു തോന്നിയത്.
കോക്പിറ്റിലെ ഫസ്റ്റ് ഒബ്‌സര്‍വര്‍ സീറ്റിലാണ് അവര്‍ ഇരുന്നത്. മാത്രമല്ല, ആ പെണ്‍കുട്ടിക്ക് മദ്യവും ഭക്ഷണവും നല്‍കാനും ആവശ്യപ്പെട്ടു. കോക്പിറ്റില്‍ മദ്യം വിളമ്പാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ പൈലറ്റിന്റെ മട്ടും ഭാവവും മാറി. പിന്നീട് എന്നോട് പെരുമാറിയത് അവര്‍ക്കു വേണ്ടി ജോലി ചെയ്യുന്ന ഒരു വേലക്കാരി എന്ന നിലയിലാണ്.
പൈലറ്റിന്റെ അനുമതിയോടെ വിമാന ജീവനക്കാര്‍ക്ക് മാത്രമേ കോക്പിറ്റില്‍ പ്രവേശനമുള്ളൂ എന്നിരിക്കെയാണ് നിയമങ്ങള്‍ കാറ്റില്‍ പറത്തി പെണ്‍സുഹൃത്തിനെ അവിടെ ഇരുത്തിയതെന്നാണ് ആരോപണം. കോക്പിറ്റില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ബ്രീത് അനലൈസര്‍ ടെസ്റ്റ് നടത്തുകയും വേണം. നിലവിലെ സംഭവത്തിന്റെ സാങ്കേതിക സുരക്ഷാ തലങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് വ്യോമയാന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരു മണിക്കൂറോളം യുവതി കോക്പിറ്റില്‍ ചെലവഴിച്ചെന്നാണ് കാബിന്‍ ക്രൂവിന്റെ പരാതിയില്‍ പറയുന്നത്.
Keywords: ‘Like living room’: Air India pilot let woman friend into cockpit on flight, complains crew, New Delhi, News, Air India, Probe, Complaint, Allegation, Food, Liquor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.