Pollution | വെളിച്ചവും ശബ്ദവും ഇത്ര വലിയ അപകടകാരിയാണോ? അകാല മരണത്തിലേക്ക് വരെ എത്തിച്ചേക്കാം; ഞെട്ടിക്കുന്ന പുതിയ പഠനം
Jul 31, 2023, 11:42 IST
ന്യൂഡെൽഹി: (www.kvartha.com) മലിനീകരണത്തെ കുറിച്ച് നാം ഒരുപാട് കേട്ടിട്ടുണ്ടാകും, വായു മലിനീകരണം, ജല മലിനീകരണം, ശബ്ദ മലിനീകരണം എന്നിങ്ങനെ. മിക്കവരും കൂടുതലും ശ്രദ്ധ കൊടുക്കാറുള്ളത് വായു മലിനീകരണത്തിനും ജല മലിനീകരണത്തിനുമാണ്. ഇവ രണ്ടും നമ്മുടെ ആരോഗ്യം നശിപ്പിക്കുമെന്നത് ശരി തന്നെ. എന്നാൽ നമ്മൾ അവഗണിക്കുന്ന ഏറ്റവും അപകടകാരികളായ രണ്ട് മലിനീകരണമാണ് ശബ്ദവും വെളിച്ചവും. ഇവ അകാല മരണത്തിലേക്ക് വരെ നയിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ജേണൽ അന്നോയൻസ് പ്രസിദ്ധീകരിച്ച ഒരു ഗവേഷണമനുസരിച്ച് വെളിച്ചവും ശബ്ദവും ആളുകളെ മോശമായി ബാധിക്കുന്നു. ഉറക്കത്തെയും ശാരീരിക പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുകയും (Circadian Rhythm) ചെയ്യുന്നു. ഈ നേരിട്ടുള്ള ആഘാതങ്ങൾ നമ്മുടെ ആരോഗ്യത്തെ പരോക്ഷമായി ബാധിക്കുകയും ഹൃദ്രോഗങ്ങൾ, ഉയർന്ന രക്തസമ്മർദം, അകാല മരണം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. ഇത് അറിയുമ്പോഴേക്കും നാം ഒരുപാട് വൈകിയിട്ടുണ്ടാകും.
നമ്മുടെ ഉറക്ക രീതിയെ നിയന്ത്രിക്കുന്നതിന് ഉത്തരവാദികളായ പ്രധാന ഹോർമോണാണ് മെലറ്റോണിൻ. എൽഇഡി ലൈറ്റുകൾക്ക് മെലറ്റോണിന്റെ ഉത്പാദനം കുറയ്ക്കാൻ കഴിയും. നീല വെളിച്ചം കൂടുതലായി എക്സ്പോഷർ ചെയ്യുന്നത് മെലറ്റോണിന്റെ സ്രവണം കുറയ്ക്കുമെന്ന വസ്തുത നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇത് ഉറക്ക കുറവ് ഉണ്ടാക്കുന്നു. ഇത് കാല ക്രമേണ പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നു. മാത്രമല്ല ഇത്തരത്തിലുള്ള വെളിച്ചങ്ങൾ ഹൃദ്രോഗം, പ്രമേഹം എന്നിങ്ങനെയുള്ള അസുഖങ്ങൾക്കും കാരണമാകുന്നു.
ശബ്ദ മലിനീകരണം നമ്മുടെ കേൾവിയെ ബാധിക്കുന്നു. പ്രത്യേകിച്ച് നിരന്തരമായ ഉച്ചത്തിലുള്ള ശബ്ദം കേൾവിയെ ഗുരുതരമായി തന്നെ ബാധിക്കും. കേൾവി പ്രശ്നം മാത്രമല്ല, ഇത് ഉയർന്ന രക്ത സമ്മർദം, ഉത്കണ്ഠ, ഉറക്കം എന്നിങ്ങനെ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഇത് കാലക്രമേണ അമിതമായി ദേഷ്യപ്പെടുക, നിരാശ എന്നീ അവസ്ഥകളും ഉണ്ടാക്കിയേക്കാമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
Keywords: News, National, New Delhi, Sound Pollution, Light Pollution, Seeping, Environment, Health, Light And Noise Pollution To Be The Cause Of Serious Health Hazards.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.