Gratuity | എൽഐസി ഏജന്റുമാർക്ക് സന്തോഷ വാർത്ത: ഗ്രാറ്റുവിറ്റി പരിധി 5 ലക്ഷം രൂപയായി ഉയർത്തി
Dec 16, 2023, 11:08 IST
ന്യൂഡെൽഹി: (KVARTHA) രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC) തങ്ങളുടെ ഏജന്റുമാർക്കുള്ള ഗ്രാറ്റുവിറ്റി പരിധി മൂന്ന് ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷം രൂപയായി ഉയർത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ഏജൻറ്) റെഗുലേഷൻസ്, 2017 ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ തീരുമാനം. ഡിസംബർ ആറിന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു.
എൽഐസി ഓഹരി വില നിക്ഷേപകർക്ക് മികച്ച വരുമാനം നൽകി. ആറ് മാസത്തിനുള്ളിൽ 32 ശതമാനത്തിലധികം വർധനയാണ് ഓഹരിയിൽ ഉണ്ടായത്. ഒരു മാസത്തിനിടെ 30 ശതമാനം വർധിച്ചു. അതേസമയം 2023ൽ ഇത് 12 ശതമാനമായിരുന്നു വർധന. ഒരു വർഷത്തിനിടെ 15 ശതമാനത്തിലേറെ വർധനവാണ് ഓഹരിയിലുണ്ടായത്.
Keywords: News, Malayalam News, LIC, Gratuity, Lifestyle, New Delhi, Insurance , Family, LIC notifies hike in gratuity limit to Rs 5 lakh for its agents.
< !- START disable copy paste -->
എൽഐസി ഏജന്റുമാരുടെയും ജീവനക്കാരുടെയും പ്രയോജനത്തിനായി ഗ്രാറ്റുവിറ്റി പരിധിയും കുടുംബ പെൻഷനും ഉൾപ്പെടെ നിരവധി ക്ഷേമ നടപടികൾക്ക് ധനമന്ത്രാലയം സെപ്റ്റംബറിൽ അംഗീകാരം നൽകിയിരുന്നു. തൊഴിൽ സാഹചര്യങ്ങളിലും ആനുകൂല്യങ്ങളിലും ഗണ്യമായ പുരോഗതി കൊണ്ടുവരിക എന്നതാണ് ഇതിന്റെ ലക്ഷ്യം.
6 മാസത്തിനുള്ളിൽ 30% ൽ കൂടുതൽ വരുമാനം
6 മാസത്തിനുള്ളിൽ 30% ൽ കൂടുതൽ വരുമാനം
എൽഐസി ഓഹരി വില നിക്ഷേപകർക്ക് മികച്ച വരുമാനം നൽകി. ആറ് മാസത്തിനുള്ളിൽ 32 ശതമാനത്തിലധികം വർധനയാണ് ഓഹരിയിൽ ഉണ്ടായത്. ഒരു മാസത്തിനിടെ 30 ശതമാനം വർധിച്ചു. അതേസമയം 2023ൽ ഇത് 12 ശതമാനമായിരുന്നു വർധന. ഒരു വർഷത്തിനിടെ 15 ശതമാനത്തിലേറെ വർധനവാണ് ഓഹരിയിലുണ്ടായത്.
Keywords: News, Malayalam News, LIC, Gratuity, Lifestyle, New Delhi, Insurance , Family, LIC notifies hike in gratuity limit to Rs 5 lakh for its agents.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.