OLED TV | വളക്കാവുന്ന ഒഎല്‍ഇഡി ടിവിയുമായി എല്‍ജി; ഗെയിമിംഗിന് സുഖപ്രദം; വിലയും സവിശേഷതകളും അറിയാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) എല്‍ജി ഇലക്ട്രോണിക്സ് ലോകത്തിലെ ആദ്യത്തെ വളക്കാവുന്ന ഗെയിമിംഗ് ഒഎല്‍ഇഡി ടിവി ഇന്ത്യയില്‍ കഴിഞ്ഞദിവസം അവതരിപ്പിച്ചു. 42 ഇഞ്ച് മുതല്‍ 97 ഇഞ്ച് വരെയാണ് വലിപ്പം. വിവിധ വേരിയന്റുകളിലായി 21 മോഡലുകളുള്ള മികച്ച ഓപ്ഷനുകള്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ടിവിയുടെ പ്രാരംഭ വില 2,49,990 രൂപയാണ്, അതേസമയം 97 ഇഞ്ച് മോഡലിന് ഇന്ത്യയില്‍ ഒരു കോടി രൂപയിലധികം വിലവരും.
  
OLED TV | വളക്കാവുന്ന ഒഎല്‍ഇഡി ടിവിയുമായി എല്‍ജി; ഗെയിമിംഗിന് സുഖപ്രദം; വിലയും സവിശേഷതകളും അറിയാം

ഗെയിമര്‍മാരെ മനസില്‍ വെച്ചാണ് എല്‍ജി പുതിയ ടിവി സീരീസ് പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 12 വ്യത്യസ്ത അഡ്ജസ്റ്റബിള്‍ ലെവലുകളും വളക്കാവുന്ന സ്‌ക്രീനും സവിശേഷതയാണ്. ടിവിയുടെ ഉയരവും ക്രമീകരിക്കാം. സ്‌ക്രീനില്‍ ആന്റി റിഫ്‌ലക്ഷന്‍ കോട്ടിംഗും ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ടിവിയില്‍ മൈക്കും ഉണ്ട്. അതായത്, ഗെയിം കളിക്കുമ്പോള്‍ മറ്റ് കളിക്കാരുമായി സംസാരിക്കാനും കഴിയും.

ഇതോടൊപ്പം, നാല് എച്ച് ഡി എം ഐ (HDMI2.1a) പോര്‍ട്ടുകള്‍ക്കുള്ള പിന്തുണയും ഉണ്ട്. ഗെയിം ഒപ്റ്റിമൈസര്‍ വിഭാഗത്തില്‍ G-SYNC, FreeSync Premium, Refresh Rate ഓപ്ഷനുകള്‍ മുതലായവ പോലുള്ള വിവിധ സെറ്റിങ്സുകള്‍ ലഭ്യമാണ്. ടിവിയില്‍ ഗെയിമിംഗ് സമയത്ത്, മള്‍ട്ടി-വ്യൂ മോഡും ഒരുക്കാം. പുതിയ ടിവി നേര്‍ത്തതാണ്, ഭിത്തിയില്‍ ഘടിപ്പിക്കാനാവും. കൂടാതെ, ടിവിക്കും മതിലിനുമിടയില്‍ മിക്കവാറും വിടവില്ല, അതിനാല്‍ ക്യാന്‍വാസ് പെയിന്റിംഗ് ആയി തോന്നിയാലും അത്ഭുതമില്ല.

Keywords: OLED TV, Gadgets, Gaming, National News, Gadgets News, LG TV, LG launches 21 OLED TVs in India, including world's first bendable OLED TV.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia