Birthday Wishes | ദക്ഷിണേന്‍ഡ്യയില്‍ നിന്ന് ഫാസിസ്റ്റ് ശക്തികളെ എന്നെന്നേക്കുമായി അകറ്റി നിര്‍ത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാം; മുഖ്യമന്ത്രി പിണറായി വിജയനോട് എംകെ സ്റ്റാലിന്‍

 


ചെന്നൈ: (www.kvartha.com) ദക്ഷിണേന്‍ഡ്യയില്‍ നിന്ന് ഫാസിസ്റ്റ് ശക്തികളെ എന്നെന്നേക്കുമായി അകറ്റി നിര്‍ത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ജന്മദിനാശംസകള്‍ നേര്‍ന്ന് പിണറായി വിജയന്‍ ഇട്ട ട്വീറ്റിന് മറുപടി നല്‍കുകയായിരുന്നു സ്റ്റാലിന്‍. മലയാളത്തിലായിരുന്നു സ്റ്റാലിന്റെ പ്രതികരണം.

Birthday Wishes | ദക്ഷിണേന്‍ഡ്യയില്‍ നിന്ന് ഫാസിസ്റ്റ് ശക്തികളെ എന്നെന്നേക്കുമായി അകറ്റി നിര്‍ത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാം; മുഖ്യമന്ത്രി പിണറായി വിജയനോട് എംകെ സ്റ്റാലിന്‍

'ആശംസകള്‍ക്ക് നന്ദി സഖാവേ. തെക്കേ ഇന്‍ഡ്യയില്‍ നിന്ന് ഫാസിസ്റ്റ് ശക്തികളെ എന്നെന്നേക്കുമായി അകറ്റി നിര്‍ത്താന്‍ നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം', എന്നാണ് സ്റ്റാലിന്‍ മറുപടി നല്‍കിയത്.

'സഖാവ് സ്റ്റാലിന് എല്ലാവിധ ജന്മദിനാശംസകളും. കേരള തമിഴ്‌നാട് ബന്ധം ശക്തിപ്പെടുത്താന്‍ നിങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ അങ്ങേയറ്റം അഭിനന്ദിക്കുന്നു. ഫെഡറിലിസത്തിനും മതേതരത്വത്തിനും നമ്മുടെ മാതൃഭാഷകള്‍ക്കും വേണ്ടിയുള്ള പോരാട്ടത്തിലൂടെ നിങ്ങള്‍ രാജ്യമെമ്പാടുമുള്ള ആളുകളുടെ ഹൃദയം കീഴടക്കി. നിങ്ങള്‍ക്ക് എല്ലാവിധ സന്തോഷവും ആരോഗ്യവും വിജയവും നേരുന്നു!' എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ്.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ എഴുപതാം പിറന്നാള്‍ അതിഗംഭീരമായാണ് പാര്‍ടി പ്രവര്‍ത്തകരും കുടുംബവും ആഘോഷിച്ചത്. പിണറായി വിജയനു പുറമേ പ്രധാനമന്ത്രി നരേന്ദ്ര മോദി, സൂപര്‍ സ്റ്റാര്‍ രജനികാന്ത്, ഡിഎംകെ എംപി കനിമൊഴി, നടന്‍ കമല്‍ ഹാസന്‍, തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍, വിജയകാന്ത്, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി തുടങ്ങിയവരും സമൂഹമാധ്യമങ്ങള്‍ വഴി സ്റ്റാലിന് ജന്മദിനാശംസകള്‍ നേര്‍ന്നു.

Keywords: Let's fight together to keep away fascist powers from South India: MK Stalin's reply to Pinarayi Vijayan's tweet, Chennai,News,Politics,Birthday,Pinarayi-Vijayan,Chief Minister,National,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia