ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തിന് മുന്‍പ് ഇന്ത്യന്‍ വിമാനം റാഞ്ചാന്‍ ലഷ്‌കറെ ത്വയ്ബ ഭീകരര്‍ പദ്ധതിയിട്ടതായി ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ്.
അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് വിമാനം റാഞ്ചാനാണ് ലഷ്‌കര്‍ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി.
വിമാനം റാഞ്ചാന്‍ 21 അംഗ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളതെന്നും ഇതില്‍ രണ്ട്‌കൊടും ലഷ്‌കര്‍ ഭീകരര്‍ ഉള്‍പ്പെടുന്നുവെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.അതിനിടെ,മുംബയ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ അബു ജുണ്ടാലിന്റെ ഉറ്റ കൂട്ടാളി അബ്ദുള്‍ റാഫെയെ മുംബയ് ക്രൈം ബ്രാഞ്ച് മൂന്ന് ദിവസം മുന്‍പ് ഡല്‍ഹിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു.
SUMMARY: Lashkar-e-Toiba (LeT) is planning to hijack a plane from Ahmedabad airport ahead of Independence Day, revealed an intelligence report here today.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.