ക്രിമിനല്‍ കേസ് പ്രതികള്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാം: സുപ്രീംകോടതി

 


ഡെല്‍ഹി: (www.kvartha.com 19/02/2015) കുറ്റപത്രത്തില്‍ പേരുണ്ട് എന്ന കാരണത്താല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആരേയും വിലക്കാനാകില്ലെന്ന് സുപ്രീംകോടതി. കുറ്റം തെളിയിക്കപ്പെട്ട് കോടതി ശിക്ഷ വിധിക്കുന്നതുവരെ ആരും കുറ്റവാളിയാകുന്നില്ല.

കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തിമാത്രമാണ്. കുറ്റപത്രത്തില്‍ പേരുള്ളതുകൊണ്ട് മാത്രം മത്സരിക്കുന്നതില്‍ നിന്ന് വിലക്കുന്നത് ജനാധിപത്യത്തിന് ചേരുന്നതല്ലെന്നും ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് സമര്‍പിച്ച പൊതുതാല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഗുരുതരമായ കുറ്റകൃത്യം ചെയ്തവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന ശുപാര്‍ശ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും നിയമ കമ്മീഷനും നല്‍കിയിരുന്നു.

എന്നാല്‍ ഇത്തരം ആവശ്യങ്ങള്‍ നടപ്പാക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യാനേ സാധ്യതയുള്ളൂ.  ഭരണസ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ നേരിടാന്‍ ഇത്തരം മാര്‍ഗങ്ങള്‍ ആരെങ്കിലും സ്വീകരിച്ചാല്‍ അതിനെ എങ്ങനെ പ്രതിരോധിക്കുമെന്ന് കോടതി ചോദിച്ചു.
ക്രിമിനല്‍ കേസ് പ്രതികള്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാം: സുപ്രീംകോടതി

എന്നാല്‍  എല്ലാ തെളിവുകളും പരിശോധിച്ചാണ് കുറ്റവാളികളുടെ  കുറ്റപത്രം തയ്യാറാക്കുന്നതെന്നും
അത്തരക്കാരെ വിലക്കിയില്ലെങ്കില്‍ ജനാധിപത്യ സംവിധാനത്തിലെ ക്രിമിനല്‍ വല്‍ക്കരണം അവസാനിപ്പിക്കാനാകില്ലെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

എന്നാല്‍ വാദം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. ശിക്ഷിക്കപ്പെടുന്നവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുന്നതിന് ജനപ്രാതിനിധ്യ നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ നിയമം ഉണ്ടാക്കല്‍ കോടതിയുടെ ജോലിയല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ബാളിഗെ അസീസ് കൊലക്കേസ് പ്രതി കാപ്പ കേസില്‍ അറസ്റ്റില്‍

Keywords:  Let House decide candidates with criminal cases: SC, New Delhi, Election Commission, Allegation, Justice, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia