Gun Attack | 'ലഷ്‌കറെ ത്വയിബ ഭീകരനും പിടികിട്ടാപ്പുള്ളിയുമായ മുഫ്തി ഖൈസര്‍ ഫാറൂഖ് കറാച്ചിയില്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു'
Oct 1, 2023, 17:48 IST
ന്യൂഡെല്‍ഹി: (KVARTHA) ലഷ്‌കറെ ത്വയിബ ഭീകരനും പിടികിട്ടാപ്പുള്ളിയുമായ മുഫ്തി ഖൈസര്‍ ഫാറൂഖ് കറാച്ചിയില്‍ അജ്ഞാതന്റെ വെടിയേറ്റു മരിച്ചതായി റിപോര്‍ട്. ലഷ്‌കറെ ത്വയിബ സ്ഥാപിച്ച ഭീകരരില്‍ ഒരാളും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സഈദിന്റെ അടുത്ത അനുയായിയാണ് കൊല്ലപ്പെട്ട ഖൈസര്‍ ഫാറൂഖ് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ശനിയാഴ്ച സമനാബാദ് പ്രദേശത്തായിരുന്നു സംഭവമെന്നാണ് റിപോര്‍ട്. ഇയാള്‍ നടന്നു പോകുന്നതിനിടെ അജ്ഞാതര്‍ വെടിവയ്ക്കുകയായിരുന്നുവെന്നു പാക് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ശരീരത്തിന്റെ പിന്‍ഭാഗത്ത് വെടിയേറ്റ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
Keywords: LeT founding member and aide of 26/11 mastermind Hafiz Saeed gunned down in Karachi: Report, New Delhi, News, Hafiz Saeed, Died, Gun Attack, Hospital, Treatment, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.