Leopard | പിതാവിനൊപ്പം ക്ഷേത്രത്തില്‍ പോകുകയായിരുന്ന 6 വയസുകാരിയെ പുലി കടിച്ചുകീറി കൊലപ്പെടുത്തി; കഴിഞ്ഞ 9 മാസത്തിനിടെ ഇത് 19-ാമത്തെ മരണം
Dec 19, 2023, 15:54 IST
ബിജ് നോര് (ഉത്തര്‍പ്രദേശ്): (KVARTHA) ആറുവയസുകാരിയെ പുലി കടിച്ചുകീറി കൊലപ്പെടുത്തിയതായി ബന്ധുക്കള്‍. ബിജ്നോറില് കഴിഞ്ഞ ഒമ്പതുമാസത്തിനിടെ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന 19-ാമത്തെ ആളാണ് പെണ്‍കുട്ടി. ബിജ്നോര്‍ ബദിയോവാല ഗ്രാമത്തില്‍ തിങ്കളാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പിതാവിനൊപ്പം ക്ഷേത്രത്തില്‍ പോകുകയായിരുന്ന നൈന എന്ന കുട്ടിയാണ് ദാരുണമായി മരിച്ചത്.
മാവിന്‍തോട്ടത്തിന് സമീപത്തുവച്ചായിരുന്നു പുലി കുട്ടിയുടെ നേരെ ചാടിയത്. ചാടിവീണ പുലി നൈനയെ കടിച്ച് വലിച്ച് കൊണ്ടുപോകുകയായിരുന്നുവെന്ന് പിതാവ് പറയുന്നു. കുട്ടിയുടെ പിതാവും ഒപ്പമുണ്ടായിരുന്ന കര്‍ഷകനും ബഹളം വെക്കുകയും സഹായത്തിനായി മറ്റുള്ളവരെ വിളിക്കുകയും ചെയ്തെങ്കിലും അപ്പോഴേക്കും കുട്ടിയെ ഗുരുതരമായി പരുക്കേല്‍പ്പിച്ച ശേഷം പുലി ഓടിമറഞ്ഞിരുന്നു.
കരിമ്പിന്‍പാടത്ത് വച്ച് 13-കാരനെ പുലി കൊലപ്പെടുത്തിയതാണ് ഇതിന് മുമ്പ് ഇവിടെയുണ്ടായ അവസാന സംഭവം. ഈ വര്‍ഷം ഫെബ്രുവരിയിലാണ് പുലിയുടെ ആക്രമണം ഗ്രാമത്തില്‍ തുടങ്ങിയത്. പുലിശല്യം റിപോര്‍ട് ചെയ്തതുമുതല് ഇതുവരെ 48-ലേറെ പുലികളെ പിടികൂടി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയതായി വനംവകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി തവണ ഗ്രാമത്തില്‍ പുലിയെ കണ്ടിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. വനംവകുപ്പിനെ വിവരം അറിയിച്ചെങ്കിലും അവര്‍ ഒരുതരത്തിലും ഇടപെടുന്നില്ലെന്ന പരാതിയിലാണ് പ്രദേശവാസികള്‍. വനംവകുപ്പ് അധികൃതര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പെണ്‍കുട്ടിയുടെ ജീവന് നഷ്ടമാകില്ലായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്.
പുലിയെ പിടിക്കാനായി കൂടുകള്‍ ഉടന്‍ സ്ഥാപിക്കുമെന്നും ഉടനെ പിടികൂടുമെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. പുലിയുടെ ആക്രമണത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നതുസംബന്ധിച്ച് ഗ്രാമവാസികളെ ബോധവല്കരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കരിമ്പുപാടങ്ങള്ക്കിടയില് പുലികള്‍ സ്ഥിരം സാന്നിധ്യമാണ്. കരിമ്പ് വിളവെടുപ്പ് ആരംഭിച്ചതോടെ കര്‍ഷകരുടെയും പ്രദേശവാസികളുടെയും ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. കൂട്ടമായി മാത്രമേ ജോലി ചെയ്യാന്‍ പാടുള്ളൂവെന്നും ജോലിക്കിടെ ഉച്ചത്തില്‍ റേഡിയോയോ പാട്ടോ വെക്കണമെന്നും കര്‍ഷകര്‍ക്ക് വനംവകുപ്പ് നിര്‍ദേശം നല്കി.

Keywords: Leopard mauls girl in Bijnor, 19th Killing in 9 months, UP, News, Leopard, Attack, Girl, Natives, Injured, Farmers, Forest, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.