Killed | കോളജ് വിദ്യാര്‍ഥിനിയെ പുലി കടിച്ചു കൊന്നു; സംഭവം വീട്ടില്‍ നിന്നും കൃഷിയിടത്തിലേക്ക് പോകുമ്പോള്‍; പെണ്‍കുട്ടിയെ 20 മീറ്ററോളം വലിച്ചുകൊണ്ടുപോയതായി ദൃക്‌സാക്ഷികള്‍
Dec 2, 2022, 15:41 IST
മൈസൂരു: (www.kvartha.com) കോളജ് വിദ്യാര്‍ഥിനിയെ പുലി കടിച്ചു കൊന്നു. മൈസൂറിലെ ടി നര്‍സിപൂര്‍ താലൂകിലെ കബെഹുണ്ടി ഗ്രാമത്തില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴുമണിക്കായിരുന്നു സംഭവം. 21 കാരിയായ മേഘ്നയാണ് പുലിയുടെ ആക്രമണത്തില്‍ മരിച്ചത്. വീട്ടില്‍ നിന്നും കൃഷിയിടത്തിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. പെണ്‍കുട്ടിയെ പുലി 200 മീറ്ററോളം വലിച്ചുകൊണ്ടുപോയതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
കരച്ചില്‍ കേട്ട് ഓടിയെത്തിയ വീട്ടുകാരും പ്രദേശവാസികളും കാണുന്നത് രക്തത്തില്‍ കുളിച്ച നിലയിലുള്ള പെണ്‍കുട്ടിയെ ആണ്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നര്‍സിപൂര്‍ സര്‍കാര്‍ കോളജിലെ ഡിഗ്രി വിദ്യാര്‍ഥിനിയാണ് മേഘ്ന.
മരിച്ച വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് കര്‍ണാടക സര്‍കാര്‍ ഏഴുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വീട്ടിലെ ഒരാള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലി നല്‍കുമെന്നും വനം വകുപ്പ് അറിയിച്ചു. നരഭോജി പുലിയെ കണ്ടെത്താന്‍ വനംവകുപ്പ് തിരച്ചില്‍ ആരംഭിച്ചു.
പുലിയെ വെടിവെച്ചു കൊല്ലാന്‍ കര്‍ണാടക സര്‍കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഗ്രാമത്തില്‍ ഇത് രണ്ടാം തവണയാണ് പുലിയുടെ ആക്രമണത്തില്‍ മനുഷ്യന്‍ കൊല്ലപ്പെടുന്നത്. കഴിഞ്ഞ ഒക്ടോബറിലും ഒരാള്‍ പുലിയുടെ ആക്രമണത്തില്‍ മരിച്ചിരുന്നു.
Keywords: Leopard kills college student in Mysuru, Karnataka, News, Dead, Student, Hospital, Compensation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.