Court Restrict | ലിയോ തെലുങ്ക് പതിപ്പ് പ്രശ്നത്തില്‍: ദളപതി വിജയ് - ലോകേഷ് കനകരാജ് ചിത്രത്തിന്റെ റിലീസ് തടഞ്ഞ് ഹൈദരാബാദ് കോടതി

 


ഹൈദരാബാദ്: (KVARTHA) ലിയോ തെലുങ്ക് പതിപ്പ് പ്രശ്നത്തില്‍. ദളപതി വിജയ് - ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് ഒക്ടോബര്‍ 20 വരെ ഹൈദരാബാദ് കോടതി തടഞ്ഞുവെന്നാണ് പുറത്തുവന്നിരിക്കുന്ന റിപോര്‍ട്. ചിത്രത്തിന്റെ പേരിനെ ചൊല്ലിയാണ് തര്‍ക്കം.

ലിയോയുടെ റിലീസ് ഒക്ടോബര്‍ 19ന് തന്നെ തെലുങ്കിലും സാധ്യമാക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നും വൈകാതെ ഔദ്യോഗിക അറിയിപ്പ് ഉണ്ടാകും എന്നും റിപോര്‍ടുണ്ട്. അത്രയും ഹൈപ് ലഭിക്കുന്നതിനാല്‍,
ചരിത്ര വിജയമായിരിക്കും ലിയോയെന്നാണ് പ്രതീക്ഷ.

തമിഴ്‌നാട്ടില്‍ മാത്രമല്ല ലോകമെമ്പാടും വിജയ് ചിത്രം ലിയോ റിലീസ് ചെയ്യുന്നുണ്ട്. തമിഴ്‌നാട്ടില്‍ പുലര്‍ചെ പ്രദര്‍ശനം അനുവദിച്ചിട്ടില്ല. തമിഴ്‌നാട്ടിലും പുലര്‍ചെ നാലിന് വിജയ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് എസ് എസ് ലളിത് കുമാര്‍ കഴിഞ്ഞ ദിവസം ചെന്നൈ ഹൈകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി കിട്ടിയില്ല.

തമിഴ്‌നാട്ടിലും നാല് മണിക്ക് തന്നെ ഷോ നടത്തണമെന്ന നിര്‍മാതാവിന്റെ ആവശ്യം ചെന്നൈ ഹൈകോടതി തള്ളിയിരിക്കുകയാണെന്നാണ് പുതിയ റിപോര്‍ട്. അജിത്ത് നായകനായ തുനിവ് എന്ന ചിത്രത്തിന്റെ റിലീസിന് ഒരു ആരാധകന്‍ മരിച്ച സംഭവത്തെ തുടര്‍ന്നായിരുന്നു തമിഴ്‌നാട്ടില്‍ പുലര്‍ചെയുള്ള ഷോകള്‍ക്ക് വിലക്ക് ഏര്‍പെടുത്തിയത്.

കേരളത്തില്‍ പുലര്‍ചെ നാല് മണിക്ക് ചിത്രത്തിന് പ്രദര്‍ശനം ആരംഭിക്കും. ഇതിനകം വിജയ്‌യുടെ ലിയോ 100 കോടി രൂപ നേടിയിട്ടുണ്ട്. വിജയ് നായകനായി എത്തുന്ന ലിയോയ്ക്ക് അഡ്വാന്‍സ് ടികറ്റ് ബുകിംഗില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒക്ടോബര്‍ 19നാണ് ലിയോയുടെ റിലീസ്.

Court Restrict | ലിയോ തെലുങ്ക് പതിപ്പ് പ്രശ്നത്തില്‍: ദളപതി വിജയ് - ലോകേഷ് കനകരാജ് ചിത്രത്തിന്റെ റിലീസ് തടഞ്ഞ് ഹൈദരാബാദ് കോടതി



Keywords: News, National, National-News, Entertainment, Entertainment-News, Leo Telugu Version, Kannada, Malayalam, Hindi, Languages, Hyderabad Court, Restrict, Release, Thalapathy Vijay, Lokesh Kanagaraj, Film, October 20, Title, Leo Telugu Version in Trouble: Hyderabad Court Restrains Release of Thalapathy Vijay–Lokesh Kanagaraj’s Film Until October 20 Over Its Title.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia