Gun Attack | രാഷ്ട്രീയ ജനതാദള്‍ നേതാവ് വിജേന്ദ്ര യാദവ് വെടിയേറ്റ് മരിച്ചു; അക്രമിക്കപ്പെട്ടത് കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ

 


ADVERTISEMENT

പട്ന: (www.kvartha.com) രാഷ്ട്രീയ ജനതാദള്‍ നേതാവ് വിജേന്ദ്ര യാദവ് വെടിയേറ്റ് മരിച്ചു. കാര്‍ഗഹറിന് സമീപം ശനിയാഴ്ചയാണ് സംഭവം. കൃഷിയിടത്തിലേക്ക് പോകുകയായിരുന്ന യാദവിന് നേരെ ബൈകുകളിലെത്തിയ ആറംഗസംഘം വെടിയുതിര്‍ക്കുകയായിരുന്നുവെന്നും മുന്‍വൈരാഗ്യമാണ് മരണകാരണമെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

Gun Attack | രാഷ്ട്രീയ ജനതാദള്‍ നേതാവ് വിജേന്ദ്ര യാദവ് വെടിയേറ്റ് മരിച്ചു; അക്രമിക്കപ്പെട്ടത് കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ

തലയിലും കഴുത്തിലും വെടിയേറ്റ യാദവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇദ്ദേഹത്തിന്റെ മൃതശരീരം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. മുന്‍പും വിജേന്ദ്ര യാദവിനെതിരെ ആക്രമണശ്രമം നടന്നിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Keywords: Leader From Tejashwi Yadav's Party Shot Dead In Bihar, Patna, News, Gun attack, Dead, Dead Body, Police, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia