Layoffs | ജോലി അന്വേഷകര്‍ക്ക് സന്തോഷവാര്‍ത്ത! അമേരിക്കയിലെ പിരിച്ചുവിടലുകള്‍ ഇന്ത്യയില്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഗ്ലോബല്‍ ലോജിക് സിഇഒ നിതേഷ് ബംഗ

 


വാഷിംഗ്ടണ്‍: (www.kvartha.com) അമേരിക്കയിലെ ടെക് ഭീമന്മാര്‍ കൂട്ടമായി ജീവനക്കാരെ പിരിച്ചുവിടുന്നത് ഇന്ത്യയില്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് യുഎസ് ആസ്ഥാനമായുള്ള ഗ്ലോബല്‍ ലോജിക് പ്രസിഡന്റും സിഇഒയുമായ നിതേഷ് ബംഗ പറഞ്ഞു. മാന്ദ്യകാലത്ത് രാജ്യത്തിന്റെ ഐടി മേഖല ഗണ്യമായ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
             
Layoffs | ജോലി അന്വേഷകര്‍ക്ക് സന്തോഷവാര്‍ത്ത! അമേരിക്കയിലെ പിരിച്ചുവിടലുകള്‍ ഇന്ത്യയില്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഗ്ലോബല്‍ ലോജിക് സിഇഒ നിതേഷ് ബംഗ

ഇന്ത്യയില്‍ പ്രതിഭകളെ സ്വന്തമാക്കാന്‍ കമ്പനി ശ്രമിക്കുകയാണെന്നും എല്ലാ വര്‍ഷവും 25-35 ശതമാനം ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് പദ്ധതിയിടുന്നതെന്നും നിതേഷ് ബംഗയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ ധാരാളം പിരിച്ചുവിടലുകള്‍ നടക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ കാര്യമായ മാന്ദ്യം കാണാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹിറ്റാച്ചി ഗ്രൂപ്പ് 2021 ജൂലൈയില്‍ 9.6 ബില്യണ്‍ ഡോളറിന് കമ്പനിയെ ഏറ്റെടുത്തിരുന്നു. ഐടി കമ്പനിക്ക് ഏകദേശം 15,000 ജീവനക്കാര്‍ ഇന്ത്യയിലുണ്ട്. ആഗോള ജീവനക്കാരുടെ ഏകദേശം 50 ശതമാനമാണിത്. 'ഞങ്ങള്‍ പ്രതിമാസം 1,000 പേരെ നിയമിക്കുന്നു. അതില്‍ 50 ശതമാനവും ഇന്ത്യയിലാണ്. ഏത് സമയത്തും ഇന്ത്യയില്‍ 500 ഓളം ആളുകളെ നിയമിക്കുന്നുണ്ട്. എല്ലാ വര്‍ഷവും ഈ എണ്ണം 25-35 ശതമാനം വരെ ഉയരും', ബംഗ പറഞ്ഞു.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 500 പുതിയ ജിസിസി (ആഗോള ശേഷി കേന്ദ്രങ്ങള്‍) അല്ലെങ്കില്‍ എന്‍ജിനീയറിംഗ് സെന്ററുകള്‍ സ്ഥാപിക്കാന്‍ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ പദ്ധതിയിടുന്നതായി പറയുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഗ്ലോബല്‍ലോജിക്കിന്റെ ഇന്ത്യന്‍ ബിസിനസ് ഏകദേശം മൂന്ന് വര്‍ഷം മുമ്പ് വരെ 20-25 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നുവെന്നും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ അത് 30-35 ശതമാനമായി വര്‍ധിച്ചുവെന്നും ബംഗ പറഞ്ഞു.

Keywords:  Latest-News, National, Top-Headlines, Job, Workers, America, India, Country, Business, Nitesh Banga, GlobalLogic, Layoffs in US will bring lot of work to India: GlobalLogic CEO Nitesh Banga.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia