Laxman Savadi | ബിജെപിയില്‍ നിന്ന് രാജിവച്ച കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദി കോണ്‍ഗ്രസില്‍ ചേര്‍ന്നു

 


ബെംഗ്ലൂര്‍: (www.kvartha.com) ബിജെപിയില്‍ നിന്ന് രാജിവച്ച കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദി കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ചയ്ക്കു ശേഷമാണ് സവാദി പാര്‍ടിയില്‍ ചേര്‍ന്നത്. സവാദി അത്തനി മണ്ഡലത്തില്‍ കോണ്‍ഗ്രസിനു വേണ്ടി ജനവധി തേടുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ അറിയിച്ചു. തിരഞ്ഞെടുപ്പില്‍ സാവഡി ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും സിദ്ധരാമയ്യ പറഞ്ഞു.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സവാദി ബിജെപിയില്‍ നിന്ന് രാജിവച്ചത്. മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ അടുത്ത അനുയായിയും കരുത്തനായ ലിംഗായത്ത് നേതാവുമാണ് സവാദി. 2018 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോടു പരാജയപ്പെട്ടിരുന്നു.

ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങിയതിനു പിന്നാലെയാണ് കര്‍ണാടക ബിജെപിയില്‍ പൊട്ടിത്തെറിയുണ്ടായത്. പുതുമുഖങ്ങള്‍ക്ക് അവസരമെന്ന പേരില്‍ മുതിര്‍ന്ന നേതാക്കളെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ബെളഗാവിയില്‍ 2003 മുതല്‍ 2018വരെ എംഎല്‍എയായിരുന്ന സവാദിയെ മാറ്റി, 2019ല്‍ ഓപറേഷന്‍ താമര വഴി പാര്‍ടിയിലെത്തിയ മഹേഷ് കുമ്മത്തള്ളിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു.

Laxman Savadi | ബിജെപിയില്‍ നിന്ന് രാജിവച്ച കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദി കോണ്‍ഗ്രസില്‍ ചേര്‍ന്നു

2018ല്‍ തന്നെ തോല്‍പ്പിച്ച മഹേഷിന് വീണ്ടും സീറ്റുനല്‍കുന്നതിനെ സവാദി കടുത്ത രീതിയില്‍ എതിത്തു. ബിഎസ് യെഡിയൂരപ്പയും പാര്‍ലമെന്ററി പാര്‍ടി യോഗത്തില്‍ ശക്തമായി വാദിച്ചെങ്കിലും ഫലമുണ്ടായില്ല. ഇക്കാര്യം മനസിലാക്കിയ സാവഡി ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നു.

സീറ്റ് നിഷേധിക്കപ്പെട്ട മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷട്ടര്‍ സുബ്ബള്ളിയില്‍ റിബലായി മത്സരിക്കാനാണ് തീരുമാനം. സീറ്റില്ലെന്നുറപ്പായതോടെ ചൊവ്വാഴ്ച മറ്റൊരു ഉപമുഖ്യമന്ത്രിയായ കെ എസ് ഈശ്വരപ്പ രാഷ്ട്രീയ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

Keywords:  Laxman Savadi joins Congress, Bengaluru, News, Politics, Congress, BJP, Election, Karnataka, Meeting, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia