Lavalin case | എസ് എന്‍ സി ലാവ് ലിന്‍ കേസ് ഈ മാസം 18ന് സുപ്രീം കോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും
Jul 15, 2023, 19:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) എസ് എന്‍ സി ലാവ് ലിന്‍ കേസ് ഈ മാസം 18ന് സുപ്രീം കോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും. സുപ്രീം കോടതിയുടെ വെബ് സൈറ്റില്‍ ആണ് ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാകും കേസ് പരിഗണിക്കുക.
മലയാളി കൂടിയായ ജസ്റ്റിസ് സിടി രവി കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയതിനാലാണ് പുതിയ ബെഞ്ചിലേക്ക് മാറ്റിയത്. ഹൈകോടതിയില്‍ ഇതേ കേസില്‍ വാദം കേട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിടി രവി പിന്മാറിയത്. 33 തവണയാണ് കേസ് ഇതുവരെ മാറ്റിവച്ചിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ വകുപ്പു സെക്രടറി കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈകോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹര്‍ജിയും ഹൈകോടതി ഉത്തരവു പ്രകാരം വിചാരണ നേരിടേണ്ട വൈദ്യുതി ബോര്‍ഡ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെജി രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ ഇളവു വേണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികളുമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
Keywords: Lavalin case to be considered by new bench at Supreme Court on July 18, New Delhi, News, Politics, Chief Minister, Pinarayi Vijayan, Lavalin case, Supreme Court, New Bench, National News
മലയാളി കൂടിയായ ജസ്റ്റിസ് സിടി രവി കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയതിനാലാണ് പുതിയ ബെഞ്ചിലേക്ക് മാറ്റിയത്. ഹൈകോടതിയില്‍ ഇതേ കേസില്‍ വാദം കേട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിടി രവി പിന്മാറിയത്. 33 തവണയാണ് കേസ് ഇതുവരെ മാറ്റിവച്ചിട്ടുള്ളത്.
Keywords: Lavalin case to be considered by new bench at Supreme Court on July 18, New Delhi, News, Politics, Chief Minister, Pinarayi Vijayan, Lavalin case, Supreme Court, New Bench, National News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.