Landslide Near Army Camp | ഇംഫാലില്‍ സൈനിക ക്യാംപിനടുത്ത് കനത്ത മണ്ണിടിച്ചില്‍; 13 പേരെ രക്ഷപ്പെടുത്തി; 2 മരണം, സൈനികരുള്‍പെടെ നിവധി പേരെ കാണാതായി; ഹെലികോപ്റ്ററടക്കം വിന്യസിച്ച് രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് സൈന്യം
Jun 30, 2022, 13:12 IST
മണിപ്പൂര്‍: (www.kvartha.com) ഇംഫാലില്‍ സൈനിക ക്യാംപിനടുത്ത് കനത്ത മണ്ണിടിച്ചില്‍. ജിരി ബാം റെയില്‍വേ ലൈന് സമീപം സൈനികര്‍ തങ്ങിയ സ്ഥലത്തിനടുത്താണ് കനത്ത മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. 13 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രണ്ട് മൃതദേഹങ്ങളും കണ്ടെടുത്തതായി സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം.
107 പേരെയാണ് ഈ സ്ഥലത്ത് സൈന്യം വിന്യസിച്ചിരുന്നത്. റെയില്‍ പാത നിര്‍മാണത്തിന് സഹായം ചെയ്യാനെത്തിയവരാണ് അപകടത്തില്‍ പെട്ടത്. കാണാതായവരില്‍ സൈനികരും തൊഴിലാളികളുമുണ്ട്. രക്ഷപ്പെടുത്തിയവരെ ആര്‍മിയുടെ മെഡികല്‍ യൂനിറ്റിലെത്തിച്ച് ചികില്‍സ നല്‍കുകയാണ്.
ഹെലികോപ്റ്റര്‍ അടക്കം വിന്യസിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സ്ഥലത്ത് കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാദൗത്യവും മന്ദഗതിയിലാണ്. സൈന്യം, ആസാം റൈഫിള്‍സ്, മണിപ്പൂര്‍ പൊലീസ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇതിനിടയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇസായി നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടതും ഭീഷണിയായി മാറിയിട്ടുണ്ട്.
Keywords: News,National,India,Manipur,Death,Army,hospital,Top-Headlines, Landslide hits Indian Army company location in Manipur,13 rescuedManipur | Rescue operation underway after a massive landslide hit the company location of 107 Territorial Army of Indian Army deployed near Tupul railway station in Noney district. pic.twitter.com/sKzPCcWpyI
— ANI (@ANI) June 30, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.